മുംബൈ: വനിതാ ട്വന്റി-ട്വന്റി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി രണ്ട് മലയാളി താരങ്ങള്‍. തിരുവനന്തപുരം സ്വദേശിയായ ആശാ ശോഭനയും വയനാട് സ്വദേശിയായ സജന സജീവനുമാണ് ഇന്ന് ബിസിസിഐ പ്രഖ്യാപിച്ച ടീമില്‍ ഇടം നേടിയത്. 15 അംഗ സ്ക്വാഡിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ്. സ്മൃതി മന്ഥാന വൈസ് ക്യാപ്റ്റനാവും.
സീനിയര്‍ താരം ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സ്മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, ദീപ്തി ശര്‍മ്മ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകര്‍, അരുന്ധതി റെഡ്ഡി, രേണുക സിംഗ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന് എന്നിവരാണുള്ളത്. സ്ക്വാഡിനൊപ്പം റീസര്‍വ് താരങ്ങളായി ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), തനൂജ കാന്‍വെര്‍, സൈമ താകോര്‍ എന്നിവര്‍ യാത്ര ചെയ്യും.