മുക്കം: മണാശ്ശേരിയിൽ കഴിഞ്ഞ ദിവസം രാത്രി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയ യുവാവ് മരിച്ചു. മണാശ്ശേരി മുതുകുറ്റി സ്വദേശി ആനന്ദ് (49) ആണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ ഇരികെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. ഇന്ന് രാവിലേ 10:30 തോടെയാണ് മരണം. ഇയാൾ നേരത്തെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ്.