കട്ടിപ്പാറ: വ്യത്യസ്ത ഇനങ്ങളിലായി വ്യത്യസ്തതയാർന്ന വസ്തുക്കളാൽ കൗതുകം തീർത്ത് നസ്രത്ത് എൽ പി സ്കൂളിലെ പ്രവൃത്തി പരിചയ മേള ശ്രദ്ധേയമായി. പാഴ്‌വസ്തുക്കൾ ചിരട്ട മുത്തുകൾ കളിമണ്ണ് തുടങ്ങി വ്യത്യസ്ത വസ്തുക്കൾ ഉപയോഗിച്ച് കൗതുകമാർന്ന വസ്തുക്കൾ നിർമ്മിച്ച് പ്രദർശിപ്പിക്കാൻ അവസരം നൽകിയത് കുട്ടികളിലെ വ്യത്യസ്തമായ കഴിവുകൾ പുറത്തു കൊണ്ടുവരാൻ സഹായകമായി.
കുട്ടികൾ തന്നെ നിർമ്മിച്ച ആഭരണങ്ങൾ, വയറിങ് ബോർഡുകൾ, സ്കൂൾ ഇലക്ട്രിക് ബെൽ എന്നിവ ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു.വളരെയേറെ ഉൽപ്പന്നങ്ങളാൽ സമ്പന്നമായ പ്രദർശനം പ്രധാനാധ്യാപിക ശ്രീമതി ചിപ്പി രാജ് ഉദ്ഘാടനം ചെയ്തു. ഇത്തരം സന്ദർഭങ്ങൾ കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കഴിവുകൾ ഉണർത്താൻ അവസരം നൽകുന്നവയാകട്ടെ എന്ന് ആശംസിച്ചു കൊണ്ട് എസ് ആർ ജി കൺവീനർ ബിന്ദു കെ എസ് സീനിയർ അസിസ്റ്റൻ് മീന ക്രിസ്റ്റി എന്നിവർ സംസാരിച്ചു. അധ്യാപകരായ സോണിയ സി ,ബുഷ്റ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.