പൊൻകുന്നം: ബന്ധുവായ വയോധികയെ കബളിപ്പിച്ച് മൊബൈൽ ഫോൺ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ അറസ്റ്റിൽ.തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ആർ. മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40), രാജി രമേഷ് (39) എന്നിവരാണ് അറസ്റ്റി ലായത്. ഇവർ മൂവരും ഇവരുടെ ബന്ധുവായ ചിറക്കടവ് സ്വദേശിനിയായ വയോധികയുടെ വീട്ടിൽ താമസിക്കാൻ എത്തിയിരുന്നു. വയോധികയുടെ മൊബൈൽ ഫോൺ കൈ ക്കലാക്കി അക്കൗണ്ടിൽ ഉണ്ടായിരുന്ന 1.4 ല ക്ഷം രൂപ ഇവരുടെ തമിഴ്നാട്ടിലെ അക്കൗ ണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു.വീട്ടിൽ സൂക്ഷിച്ചിരുന്ന 36,000 രൂപയും മൊ ബൈൽ ഫോണും മോഷ്ടിക്കുകയും ചെ യ്തു. രണ്ടാഴ്ചക്കുശേഷം വയോധിക ബാ ങ്കിൽ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വി വരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാ തി നൽകി. ശാസ്ത്രീയ പരിശോധനയിൽ പ ണം കാഞ്ചീപുരത്തുള്ള ബാങ്കിലെ പ്രതികളു ടെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെ ത്തിയതിനെ തുടർന്ന് മൂവരെയും പിടികൂടു കയായിരുന്നു.
എസ്.എച്ച്.ഒ ടി. ദിലീഷ്, എസ്.ഐ മാരായ ഹരിഹരകുമാർ നായർ, എം.ജി. ബിജു, കെ. ജി. മനോജ്, എ.എസ്.ഐ ഷീന മാത്യു, സി. പി.ഒ കിരൺ എസ്. കർത്ത എന്നിവർ ചേർ ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതി യിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.