റിയാദ്:റിയാദിൽ രണ്ടു മലയാളികൾ നിര്യാതരായി. റിയാദ് ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി തുറക്കൽ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മടത്തിൽ വീട്ടിൽ കിസാൻ മോൻ (28), എക്സിറ്റ് 26 സുലൈമാൻ ഹബീബ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്ദു റസാഖ് (55) എന്നിവരാണ് നിര്യാതരായത്.
മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ് കിസാൻ മോൻ. ഭാര്യ- റംസീന. മക്കൾ- ഹിന, ഹാദി. കിസാൻ മോൻ്റെ മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപകും
അലവി-ആമിനക്കുട്ടി ദമ്പതികളുടെ മകനാണ് അബ്‌ദുറസാഖ്. ഭാര്യ- സാഹിദ. മക്കൾ- അൻഫാസ് (ദമാം) അൻഷാദ്, ആമിന. അബ്ദുറസാഖിൻ്റെ മയ്യിത്ത് റിയാദിൽ മറവുചെയ്യും. നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്,നൗഫൽ തിരൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.