പാരിസ്: : പാരീസ് പാരാലിംപ്ക്സിൽ ഇന്ത്യയ്ക്കായി സ്വർണം സ്വന്തമാക്കി നിതേഷ് കുമാർ. ബാഡ്മിന്റണിലാണ് നിതേഷ് കുമാറിന്റെ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം രണ്ടായി.
ബ്രിട്ടന്റെ ഡാനിയൽ ബെഥെലിനെയാണ് പരാജയപ്പെടുത്തിയത്. ആവേശം നിറഞ്ഞ അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയാണ് നിതേഷ് സ്വർണം സ്വന്തമാക്കിയത്. സ്കോർ 21-14, 18-21, 23-21.
ഇന്ത്യക്കായി ഡിസ്‌കസ് ത്രോയിൽ യോഗേഷ് കതുനിയ വെള്ളി നേടി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോ എഫ്56ലാണ് മെഡൽ നേട്ടം. സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് താരം ഫൈനലില്‍ പുറത്തെടുത്തത്. 42.22 മീറ്റര്‍ താണ്ടിയാണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. കഴിഞ്ഞ പാരാലിംപിക്സിലും താരം വെള്ളി നേടിയിരുന്നു. ടോക്യോയിലെ വെള്ളി പാരിസിലും താരം നിലനിര്‍ത്തി.
ബ്രസീലിന്റെ ക്ലൗഡിനി ബറ്റ്സ്റ്റയാണ് ഈ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയത്. വെങ്കലം ഗ്രീസിന്റെ കോണ്‍സ്റ്റാന്റിനോസ് സൗനിസിനാണ്.പാരാലിംപിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഒൻപതായി. രണ്ട് സ്വര്‍ണം, മൂന്ന് വെള്ളി, നാല് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.