കട്ടിപ്പാറ : വിശ്വാസ സാംസ്കാരിക രംഗത്ത് ജീർണതകൾ അനുദിനം വർധിച്ചു വരികയാണ്. ഇത്തരം ജീർണതകളെ ഉന്മൂലനം ചെയ്യാൻ ശക്തമായ ബോധവൽക്കരണമാണ് ആവശ്യം. സമൂഹത്തിൽ നിന്നും ജീർണതകൾ തുടച്ചുനീക്കാൻ കഠിന പ്രയത്നം നടത്തിയ പഴയകാല പണ്ഡിതന്മാരിൽ പ്രമുഖനായിരുന്ന കെ.എം.മൗലവിയെപ്പോലെയുള്ളവരെ നമ്മൾ മാതൃകയാക്കണമെന്നും കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് മെമ്പറും പ്രമുഖ മതപണ്ഡിതനുമായ എൻ.പി.അബ്ദുൽ ഗഫൂർ ഫാറൂഖി അഭിപ്രായപ്പെട്ടു.
കട്ടിപ്പാറയിൽ പുതുതായി ആരംഭിച്ച കെ. എൻ. എം. ഇസ്ലാമിക്ക് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.കെ.സി. ഉമർ മൗലവി അധ്യക്ഷത വഹിച്ചു. അലി കിനാലൂർ മുഖ്യപ്രഭാഷണം നടത്തി. കെ. എൻ. എം. സംസ്ഥാന കമ്മിറ്റി അംഗം കെ. അബ്ദുന്നാസർ, അബദുറസാഖ് കൊടുവള്ളി, കെ.ടി. അബ്ദുറഹിമാൻ മാസ്റ്റർ, സുലൈമാൻ മുസ്ലിയാർ ചൊക്ലി, സുലൈമാൻ മാസ്റ്റർ പൂനൂർ, മുഹമ്മദലി മൗലവി കട്ടിപ്പാറ, ഷാജി മണ്ണിൽ കടവ്, എൻ.എച്ച്. അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
സൈഫുല്ല മദനി ഖുർആൻ പാരായണം നടത്തി. പി.പി.അബ്ദുസ്സലാം സുല്ലമി സ്വാഗതവും പി. അബ്ദുല്ല കട്ടിപ്പാറ നന്ദിയും പറഞ്ഞു.