ഫുജൈറ: മലപ്പുറം കോട്ടക്കൽ സ്വദേശിയായ യുവാവ് യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി. മലപ്പുറം കോട്ടക്കൽ ക്ലാരി കളത്തിങ്ങൽമാട് കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻസൈഫുദ്ദീന്‍ (37) ആണ് മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ ,ഷയാൻ,ഷെസിൻ .