ജിദ്ദയിൽ ഇന്നലെ പെയ്തത് കനത്ത മഴ

Sept. 3, 2024, 2:59 p.m.

ജിദ്ദ – ജിദ്ദയിലും മക്കയിലും ജനജീവിതം നിശ്ചലമാക്കി കനത്ത മഴ. സമീപകാലത്തെ ഏറ്റവും വലിയ മഴക്കാണ് ഇന്നലെ രാത്രി ജിദ്ദ സാക്ഷ്യം വഹിച്ചത്. ജിദ്ദയില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. സബ്ഈന്‍ സ്ട്രീറ്റിലെ അടിപ്പാത വെള്ളത്തില്‍ മുങ്ങി. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത വെള്ളം കയറിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് താല്‍ക്കാലികമായി പൂര്‍ണമായും അടച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. നഗരത്തിലെ പല റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. ഏതു സാഹചര്യവും നേരിടാനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിവില്‍ ഡിഫന്‍സും ട്രാഫിക് പോലീസും ജിദ്ദ നഗരസഭയും അടക്കമുള്ള വകുപ്പുകള്‍ക്കു കീഴിലെ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും നഗരത്തില്‍ വിന്യസിച്ചിരുന്നു. പുലര്‍ച്ചെ രണ്ടര വരെ ജിദ്ദയില്‍ മഴ നീണ്ടുനിന്നു. ഇന്നലെ അര്‍ധരാത്രിയോടെ ശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് ജിദ്ദയില്‍ മഴ ആരംഭിച്ചത്.മക്കയിലും ഇന്നലെ രാത്രി കനത്ത മഴ പെയ്തു. ശക്തമായ മഴ വകവെക്കാതെ വിശുദ്ധ ഹറമില്‍ കഅ്ബാലയത്തോടു ചേര്‍ന്ന തുറന്ന മതാഫില്‍ വിശ്വാസികള്‍ ഇശാ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. മക്കയില്‍ ചില ഡിസ്ട്രിക്ടുകളില്‍ മലവെള്ളപ്പാച്ചിലുമുണ്ടായി. ഇടിമിന്നലിന്റെയും ആലിപ്പഴ വര്‍ഷത്തിന്റെയും അകമ്പടിയോടെയാണ് മക്കയില്‍ മഴ പെയ്തത്.മക്ക, ബഹ്‌റ, അല്‍കാമില്‍, ജുമൂം, ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളില്‍ ഇന്ന് സ്‌കൂളുകളും യൂനിവേഴ്‌സിറ്റികളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്‌റസത്തീ പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടന്നു.
മക്ക പ്രവിശ്യയില്‍ പെട്ട ഖുന്‍ഫുദക്ക് കിഴക്കുള്ള ഏതാനും പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇവിടങ്ങളില്‍ ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍ ശൃംഖലകളും പ്രവര്‍ത്തനരഹിതമാണ്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകള്‍ നിലംപതിച്ചതാണ് പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. സബ്തല്‍ജാറ, ഖമീസ് ഹറബ്, സലസാ അല്‍ഖറം, അല്‍മുദൈലിഫ് എന്നിവിടങ്ങളിലെ വിവിധ ഗ്രാമങ്ങളിലാണ് വൈദ്യുതി മുടങ്ങിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം വൈദ്യുതി വിതരണം ചെയ്യുന്നത് സബ്തല്‍ജാറ വൈദ്യുതി നിലയത്തില്‍ നിന്നാണ്.

വൈദ്യുതി മുടങ്ങിയതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്റര്‍നെറ്റും നിലക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലു മണിയോടെ മുടങ്ങിയ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. തകരാറ് എത്രയും വേഗം പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പകല്‍ സമയത്ത് ഇപ്പോഴും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വൈദ്യുതിയും ടെലികോം സേവനങ്ങളുമില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ സൗദി ഇലക് ട്രിസിറ്റി എമര്‍ജന്‍സി സംഘങ്ങള്‍ തീവ്രശ്രമം നടത്തിവരികയാണ്.


MORE LATEST NEWSES
  • പൊലീസിനെ വിമർശിച്ചതിന് നടപടി; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
  • വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ മരിച്ചു
  • പട്ടാപ്പകല്‍ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണവും പണവും കവര്‍ന്നു; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
  • പാലക്കാട്‌ അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം
  • ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; പി.കെ ശ്രീമതിയുടെ ബാഗും ഫോണും നഷ്ടമായി
  • വടകരയിൽ എസ്‍ഡിപിഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; 30 പേര്‍ക്കെതിരെ കേസ്
  • വാളയാര്‍ ആൾക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
  • റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം; ലിനു മരണത്തിന് കീഴടങ്ങി
  • സ്വര്‍ണ വിലയിൽ ഇന്നും വര്‍ധന
  • വാഹനബാഹുല്യം ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • മരണ വാർത്ത
  • ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില;
  • *കൊടുവള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ
  • രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം
  • സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം
  • അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
  • കൊടുവള്ളി സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
  • കണ്ണൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം
  • ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം.
  • ഗതാഗതം നിരോധിച്ചു
  • നിര്യാതനായി
  • സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
  • വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്.
  • മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ ഉപ്പ് വിതറി
  • ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ
  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അമിത വേഗതയില്‍ പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
  • ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI
  • ഇത്തവണ 10 അല്ല, 12 ദിവസം;ക്രിസ്മസ് അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും
  • ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി
  • വടകര യിൽ ബസ്സും സക്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു
  • ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം
  • ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം
  • കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം
  • പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ
  • ചരിത്രത്തിലാദ്യമായി സ്വര്‍ണവില ലക്ഷം കടന്നു
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
  • ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്
  • വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
  • ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
  • സ്കാനിങ്ങിന് മുമ്പ് രോഗി അഞ്ചു പവന്റെ മാല ബെഡിൽ അഴിച്ചു വെച്ചു; തിരിച്ചെത്തിയപ്പോൾ മാല കാണാനില്ല
  • കേരളമടക്കം 3 സംസ്ഥാനങ്ങളിലും കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
  • കണ്ണൂരിൽ ഒരു വീട്ടിലെ നാലുപേർ മരിച്ച നിലയിൽ ഒരു വീട്ടിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി
  • സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍
  • പുൽപ്പള്ളി കൂടുതൽ കടുവകൾ ഉണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരണം
  • കണ്ണോത്ത് സ്കൂളിന് 1986 ബാച്ചിന്റെ കരുതലിൽ പുത്തൻ സ്റ്റേജ്; ഉദ്ഘാടനം നിർവ്വഹിച്ചു
  • സാരഥി സംഗമം
  • ജിപ്സി ഡ്രിഫ്റ്റ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 14 വയസുകാരന് ദാരുണാന്ത്യം
  • വിമാന ടിക്കറ്റ് നിരക്കു വീണ്ടും കുതിച്ചുയർന്നു