കോടഞ്ചേരി: കോടഞ്ചേരി ഗവൺമെന്റ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ കോളേജിന് അകത്ത് വെച്ചുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതോടെ കോളേജ് അനിശ്ചിതകാലത്തേക്ക് അടയ്ക്കുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.