ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായത് തീപിടിത്തമല്ല കൊലപാതകം; മരിച്ചത് സ്ഥാപനത്തിലെ ജീവനക്കാരിയും ആണ്‍സുഹൃത്തും

Sept. 4, 2024, 7:07 a.m.

തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ ദുരൂഹത നീങ്ങി. രണ്ട് പേരാണ് സംഭവത്തിൽ മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ഇവരുടെ ആൺസുഹൃത്ത് ബിനുവുമാണ് മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. മരിച്ച രണ്ടാമൻ ബിനുവെന്ന് തെളിയിക്കാൻ ഡിഎന്‍എ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

ബിനു മണ്ണെണ്ണ കൊണ്ട് ഒഴിച്ച് കത്തിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുമായി സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിക്കുകയായിരുന്നു. 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുകയായിരുന്നു. 4 മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ മൃതദേഹം ബിനുവിന്‍റേതാണെന്ന് തെളിയിക്കാന്‍ ഡിഎൻഎ പരിശോധന നടത്തുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തില്‍ നിന്ന് പൊട്ടിത്തെറി ശബ്ദത്തോടെ തീ ആളിപ്പടർന്നത്. രണ്ടാം നിലയിലുള്ള സ്ഥാനപത്തിലേക്ക് കയറി തീ കെടുത്താൻ പോലും പോലും നാട്ടുകാർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സെത്തി തീയണച്ചപ്പോഴാണ് കത്തി കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വൈഷ്ണയെ തിരിച്ചറിഞ്ഞുവെങ്കിലും രണ്ടാമത്തെ മൃതദേഹം ആരുടേതാണെന്ന് ആദ്യം വ്യക്തമായിരുന്നുന്നില്ല. സ്ഥലം പരിശോധിച്ച പൊലീസിന് സംശയമായി. ഷോർട്ട് സർക്യൂട്ടല്ല അപകടകരാണമെന്ന് പ്രാഥമികമായി മനസിലാക്കിയ പൊലീസ് വൈഷ്ണയുടെ സഹോദനെ വിളിച്ച് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കുടുംബ പ്രശ്നങ്ങളുണ്ടെന്ന് വ്യക്തമായത്.


MORE LATEST NEWSES
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി
  • പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ
  • ജമ്മു കശ്മീരിലെ സൈനിക വാഹനപകടം ;മരണം പത്തായി
  • ഷിംജിത മുസ്തഫക്കെതിരായ പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്.
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സൈനികർക്ക് വീരമൃത്യു
  • സിപിഎം നേതാവ് ലീഗില്‍; അംഗത്വം നല്‍കി സാദിഖലി തങ്ങള്
  • കോളജ് ക്യാമ്പസിലെ അടിക്കാടിന് തീപിടിച്ചു
  • 44 റൺസിനിടെ കേരളത്തിന് നഷ്ടമായത് 8 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ഛണ്ഡിഗഢിന് മേൽക്കൈ
  • രാത്രി മുറ്റത്ത് കരച്ചിലോ സംസാരമോ കാളിങ്ബെൽ,ടാപ്പ് തുറന്ന ശബ്ദമോ കേട്ടാൽ പുറത്തിറങ്ങരുത്; സുരക്ഷാ നിർദേശങ്ങളുമായി പോലീസ്
  • സൗജന്യ വസ്ത്രങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്തു
  • ബയോപ്ലാന്റിന്റെ ടാങ്കില്‍ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം
  • ലൈംഗിക അതിക്രമം നേരിട്ടുവെന്ന മൊഴിയില്‍ ഉറച്ച് ഷിംജിത
  • കാപ്പാട് ചിക്കൻ സ്റ്റാൾ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്
  • സീബ്രാ ക്രോസിലുടെ റോഡുമുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച്‌ വിദ്യാർത്ഥിനിക്ക് പരുക്ക്
  • ഒന്നരവയസുകാരനെ എറിഞ്ഞുകൊന്ന കേസ്; അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ച് കോടതി
  • സ്വർണവില റെക്കോഡിലെത്തിയതിന് പിന്നാലെ കുറഞ്ഞു.
  • ശബരിമല സ്വർണമോഷണക്കേസിൽ നിയമസഭയിൽ പ്രതിപക്ഷ ബഹളം
  • പുഴയിൽനിന്ന് അനധികൃത മണൽക്കടത്ത്: ലോറി പിടികൂടി
  • കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
  • രഞ്ജി ട്രോഫിയില്‍ കേരളം ഇന്ന് ചണ്ഡിഗഢിനെ നേരിടും
  • ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
  • എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
  • ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം
  • ചുരത്തിൽ ഗതാഗത നിയന്ത്രണം
  • വീടുമാറി കൂടോത്രം, ചെയ്തയാൾ പിടിയിൽ
  • കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരിച്ചു നൽകി മാതൃകയായി ഹോട്ടൽ ജീവനക്കാർ
  • കോറി മാഫിയക്ക് വേണ്ടി വില്ലേജ് അതിർത്തികൾ മാറ്റുവാനുള്ള നടപടിക്കെതിരെ പ്രതിഷേധ മാർച്ചുo ധരണയും നടത്തി
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൽ മരണപ്പെട്ടു
  • വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്
  • ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു,
  • എസ് ഐആര്‍: പൗരത്വം പരിശോധിക്കുന്നത് തെരഞ്ഞെടുപ്പ് ആവശ്യത്തിനു മാത്രമെന്ന് കമ്മീഷന്‍
  • കല്‍പ്പറ്റയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിക്ക് കുത്തേറ്റു
  • ദീപക് ആത്മഹത്യാ- ഷിംജിത മുസ്തഫ വടകരയില്‍ അറസ്റ്റില്‍