ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽഗാന്ധി

Sept. 4, 2024, 7:42 a.m.

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ പ്രദേശം കൃഷിഭൂമി കൃഷിയോഗ്യമല്ലാതെയും ആയിട്ടുണ്ട്‌. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിർന്നവർക്ക് മുന്നൂറ് രൂപ എന്ന തുക വർദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാൻ സർക്കാർ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദുരന്തത്തിന് ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.


MORE LATEST NEWSES
  • തൃശൂരില്‍ വീടിനുള്ളില്‍ അമ്മയും മകനും മരിച്ച നിലയില്‍
  • ബിജെപി നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
  • ചുരം ഏഴാം വളവിൽ ലോറി കുടുങ്ങി; രൂക്ഷമായ ഗതാഗത തടസം
  • കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ
  • നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ പോലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്
  • കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
  • പാലത്തായി പീഡനക്കേസ്;പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവും പിഴയും, പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവ്
  • കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്; പുതിയ ഭരണസമിതി ചുമതലയേറ്റു
  • എസ്.ഐ.ആര്‍ അട്ടിമറി; അടിയന്തര യോഗം വിളിച്ചു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍
  • അമാന ഹോസ്പിറ്റൽ കൈതപ്പൊയിൽ പ്രവർത്തനം ആരംഭിച്ചു
  • ആഭിചാരക്രിയയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ
  • വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ പോസ്റ്റിൽ നിന്നും വീണു കെഎസ്‌ഇബി ജീവനക്കാരൻ മരണപ്പെട്ടു
  • കല്ലുമ്മക്കായ ശേഖരിക്കുന്നതിനിടയിൽ കടലിലേക്ക് വീണു മരിച്ചു
  • ഒടുവില്‍ എല്ലാം ഔദ്യോഗികം; സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍
  • മുഖ്യമന്ത്രിക്കെതിരായ പോസ്റ്റിന് ലൈക്കിട്ടു പിന്നാലെ സ്ഥാനാര്‍ഥിത്വം നഷ്ടമായി; ഇനി സ്വതന്ത്രന്‍
  • തെരുവുനായ ആക്രമണത്തില്‍ ഉള്ളാള്‍ സ്വദേശി മരണപ്പെട്ടു
  • സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1140 രൂപ
  • കുട്ടികളുടെ കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിച്ച് MGM ലെ കുരുന്നുകൾ.
  • തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിശ്ചയിച്ചു
  • വിദ്യാര്‍ഥികളുമായി വിനോദയാത്ര; ആര്‍ടിഒയെ മുന്‍കൂട്ടി അറിയിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്
  • കശ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു
  • ഏഷ്യാ കപ്പ് ടി 20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ എക്ക് ത്രസിപ്പിക്കുന്ന വിജയം
  • കോഴിക്കോട് കോര്‍പ്പറേഷനില്‍ യുവനിരയെ മത്സരത്തിനിറക്കി മുസ്‌ലിം ലീഗ്
  • ഭീകരരിൽ നിന്ന് പിടികൂടിയ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു
  • ഈങ്ങാപ്പുഴയിൽ കാർ ബൈക്കിലിടിച്ച് രണ്ട് പേർക്ക് പരിക്ക്
  • തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു
  • ശിശുദിനം ആചരിച്ചു
  • ശിശുദിനാഘോഷം ഗംഭീരമാക്കി നസ്രത്ത് എൽപി സ്കൂൾ*
  • ശിശുദിനാഘോഷവും അവാർഡ് ഡേയും
  • മലയോര മേഖലയിൽ കനത്ത ഇടിയും മഴയും
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • ശിശുദിനത്തിൽ അംഗനവാടി കുട്ടികൾക്ക് സമ്മാനപ്പൊതികളുമായി എരവന്നൂർ എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളെത്തി
  • വിൽപ്പനയ്ക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
  • എസ്ഐആറിൽ ഇടപെടാതെ ഹൈക്കോടതി; സംസ്ഥാന സർക്കാരിൻ്റെ ഹരജി അവസാനിപ്പിച്ചു
  • വാഹനാപകട മരണങ്ങള്‍ വർധിക്കുന്ന സാഹചര്യത്തില്‍ കർശന നടപടികളുമായി സിറ്റി ട്രാഫിക് പോലീസ്
  • ട്രെയിനില്‍ നിന്ന് വീണ് മരിച്ച മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കോടഞ്ചേരി സ്വദേശിനി
  • മലപ്പുറം ജില്ലയിൽ ദേശീയപാതയിലെ സർവീസ് റോഡുകൾ വൺവേയാക്കുന്നു;ഓട്ടോ സ്റ്റാൻഡുകൾ ഉൾപ്പെടെ ഒഴിവാക്കും
  • മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റിൽ
  • തുടര്‍ച്ചയായി കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്
  • ഡല്‍ഹി സ്‌ഫോടനം നടത്തിയ ഉമര്‍ മുഹമ്മദിന്റെ വീട് സുരക്ഷാസേന ഇടിച്ചുനിരത്തി
  • ക്രിസ്മസ് പരീക്ഷ ഒറ്റഘട്ടം തന്നെ; 15ന് ആരംഭിക്കും 23ന് സ്കൂൾ അടയ്ക്കും
  • പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി നാളെ
  • ബിരിയാണി കഴിച്ച് കൈകഴുകാൻ പോയ തക്കത്തിന് യുവാവിന്റ സ്കൂട്ടർ അടിച്ചുമാറ്റിയ കേസ്; കാമുകിയും ആണ്‍സുഹൃത്തും പിടിയില്‍
  • ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍
  • താമരശ്ശേരി ഗവൺമെൻ്റ് യുപി സ്കൂളിൽ സൗജന്യന്യ ദന്ത പരിശോധ ക്യാമ്പ് നടത്തി* :
  • ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
  • ഋതുരാജ് ഗെയ്ക്‌വാദിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ എ ഒന്നാം അനൗദ്യോഗിക ഏകദിനത്തില്‍ 4 വിക്കറ്റ് ജയം
  • വിസ വാഗ്ദാനം ചെയ്ത് സംസാരശേഷിയില്ലാത്ത ദമ്പതികളിൽ നിന്നും 17 പവനും ഐഫോണും തട്ടിയെടുത്ത പ്രതി പിടിയിൽ
  • തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21
  • ബിഹാര്‍ ജനവിധി ഇന്നറിയാം