ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി രാഹുൽഗാന്ധി

Sept. 4, 2024, 7:42 a.m.

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ ജീവനോപാധിയും നഷ്ടപ്പെട്ടിട്ടുണ്ട്. വലിയ പ്രദേശം കൃഷിഭൂമി കൃഷിയോഗ്യമല്ലാതെയും ആയിട്ടുണ്ട്‌. നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടു മുതിർന്നവർക്ക് മുന്നൂറ് രൂപ എന്ന തുക വർദ്ധിപ്പിക്കുകയും ഒരു മാസം എന്നത് ഒരു വർഷത്തേക്ക് നീട്ടുകയും വേണമെന്നും കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതാശ്വാസത്തിലും പുനരധിവാസത്തിലുമുള്ള വെല്ലുവിളികളെ മറികടക്കാൻ സർക്കാർ വകുപ്പുകളുടെ ഏകോപനം കാര്യക്ഷമമാക്കണം. ദുരന്തത്തിന് ശേഷം താനും സഹോദരി പ്രിയങ്ക ഗാന്ധിയും സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകൾ ഹൃദയഭേദകമായിരുന്നു. വിഷയം ലോക്സഭയിൽ ഉന്നയിച്ചപ്പോൾ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും ദുരന്ത ബാധിതർക്കുമുള്ള കേന്ദ്ര സഹായം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദുരന്തത്തിന് ശേഷം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സർക്കാരും ദുരന്തനിവാരണ സംവിധാനങ്ങളും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തെ അഭിനന്ദിച്ച അദ്ദേഹം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന് പൂർണ്ണ പിന്തുണയുണ്ടാവുമെന്ന് വ്യക്തമാക്കി.


MORE LATEST NEWSES
  • തൃശൂരിൽ സ്‌കൂളിലെ മേശക്കുള്ളിൽ മൂർഖൻ പാമ്പ്
  • മലപ്പുറം സ്വദേശി അൽഐനിൽ നിര്യാതനായി
  • തലപ്പാറ വെള്ളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം
  • തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി.
  • നിമിഷപ്രിയയുടെ മോചനത്തിന് പുറത്ത് നിന്നും ആരും ഇടപെടേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ
  • പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചു
  • മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • വയോധികയെ വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
  • റോഡിൽ നഗ്നതാ പ്രദര്‍ശനം, 55 കാരനെ പിടികൂടി പൊലീസ്
  • കൊടുവള്ളി കെ എം ഒ ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി
  • പതിനഞ്ചുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • നിപയിൽ ആശ്വാസം: പാലക്കാട്ടെ 32കാരന് പുണെയിൽ നടത്തിയ പരിശോധനയിൽ നിപ നെഗറ്റീവ്; ആരോഗ്യനില തൃപ്തികരം
  • കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകിയ ആളെ പിടികൂടി കൊണ്ടോട്ടി പൊലീസ്
  • കൊല്ലത്ത് കോഴിക്കോട് സ്വദേശിയായ തുണിക്കടയുടമയെയും മാനേജരായ യുവതിയേയും മരിച്ച നിലയിൽ കണ്ടെത്തി
  • കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ച ഭിന്നശേഷിക്കാരി മരിച്ചതായി പരാതി.
  • യുവതിയെ ബലാത്സംഗംചെയ്ത സംഭവത്തിൽ പ്രതിപിടിയിൽ
  • ഉമ്മൻചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി
  • മണ്ണാർക്കാട് നിയന്ത്രണങ്ങൾ ശക്തമാക്കി.
  • വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും,
  • കോഴിക്കോട് വീട്ടിൽ മോഷണ നടത്തിയ വീട്ടുജോലിക്കാരിയും കൂട്ടാളിയും അറസ്റ്റിൽ
  • ഒരു നാടിൻ്റെ ഉറക്കം കെടുത്തിയ കള്ളൻ പിടിയില്‍
  • നടുവണ്ണൂര്‍ വാകയാട് സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചതായി പരാതി
  • പന്തീരങ്കാവിൽ മൂന്നു പേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാൾ കൂടി അറസ്റ്റിൽ
  • ബാണാസുരസാഗറിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
  • ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയായി.
  • മരണ വാർത്ത
  • നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‍യു; '
  • വടകരയിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡനത്തിനിരയാക്കിയതായി പരാതി
  • പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. 
  • വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചെന്ന് വൈദ്യുതി മന്ത്രി
  • ഭിന്നശേഷിക്കാരനായ എട്ടാം ക്ലാസുകാരനോട് മോശം പെരുമാറ്റം; കണ്ടക്ടർക്കും ബസുടമക്കുമെതിരെ കർശന നടപടി
  • നവീകരിച്ച സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു
  • പ്രശസ്‌ത ആർക്കിടെക്ട് ആർ കെ രമേഷ് അന്തരിച്ചു
  • ചുരത്തിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം
  • മരണ വാർത്ത
  • *ചുരത്തിൽ വാഹനാപകടം. ദോസ്ത് ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അപകടം
  • വിവാഹം മുടങ്ങിയ യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കാരണക്കാരായ മൂന്നുപേര്‍ അറസ്റ്റില്‍
  • എക്സൈസ് ഓഫിസറെ ആക്രമിച്ച പ്രതികൾ പിടിയിൽ
  • കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈ സ്കൂളിൽ സാഹിത്യ സദസും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു.
  • ചെങ്കടലില്‍ യെമനിലെ ഹൂതി വിമതര്‍ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലില്‍ കാണാതായ ജീവനക്കാരില്‍ മലയാളിയും
  • ചൂരല്‍മല- മുണ്ടക്കൈ പ്രദേശത്ത് പ്രവേശനം നിരോധിച്ചു;
  • വിദ്യാർഥിനി പാമ്പുകടിയേറ്റ് മരിച്ചു
  • വിദേശമദ്യവുമായി യുവാവ് പിടിയില്‍.
  • ശക്തമായ മഴ;ചുരം റോഡുകളിൽ നിയന്ത്രണം
  • പ്രവാസി കോൺഗ്രസ്‌ മുട്ടിൽ മണ്ഡലം കമിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
  • തൊടുപുഴയിലെ വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി
  • സ്വകാര്യ ബസ് സമരം പിൻവലിച്ചു
  • പാലക്കാട് നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനും രോഗം
  • പത്തനംതിട്ട യിൽ‍ ഭാര്യാ മാതാവിനെ യുവാവ് അടിച്ചുകൊന്നു