വടകര: ദേശീയപാതയിൽ മുക്കാളിയിൽ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക്.പുലർച്ചെ ആറരയോടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയിൽ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയർപോർട്ടിൽ നിന്നും വരികയായിരുന്ന കാറും കണ്ണൂർ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വടകര അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത വേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.