ഇന്ന് ദേശീയ അധ്യാപക ദിനം

Sept. 5, 2024, 7:54 a.m.

സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമാണ്. രാഷ്ട്രപതിയായിരുന്ന ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ അദ്ദേഹം ജനിച്ചത്  1888 സെപ്റ്റംബർ 5 നാണ്.  ഇതേ സെപ്തംബര്‍ അഞ്ചാണ് ദേശീയ അധ്യാപക ദിനം.ഡോ.എസ്. രാധാകൃഷ്ണനോടുള്ള  ആദരസൂചകമായാണ് എല്ലാ വർഷവും  അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ അധ്യാപക ദിനമായി ആഘോഷിക്കുന്നത്.  

തത്ത്വചിന്തയിൽ അദ്ദേഹം ബിരുദാനന്തര ബിരുദം നേടി. ‘ദ ഫിലോസഫി ഓഫ് രവീന്ദ്രനാഥ് ടാഗോർ’ എന്ന പുസ്തകം രചിച്ചു. 1931 മുതൽ 1936 വരെ ആന്ധ്രാ സർവ്വകലാശാലയുടെ വൈസ് ചാൻസലറായും 1939-ൽ ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചിരുന്നു. ,

 ലോക അധ്യാപക ദിനവും ദേശീയ അധ്യാപക ദിനവും വ്യത്യസ്ത ദിനങ്ങളിലാണ്. ആഗോളതലത്തിൽ ഒക്ടോബർ 5-ന് അധ്യാപകദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയിൽ 1962 മുതൽ സെപ്റ്റംബർ 5-നാണ് ഈ ദിവസം ആചരിക്കുന്നത്.   അധ്യാപകരെ പ്രത്യേകമായി ആദരിക്കുന്നതിനുള്ള ദിവസമായി ഒക്ടോബർ 5 ഇന്ത്യയില്‍ തീരുമാനിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ദേശീയ അധ്യാപക ദിനം സെപ്തംബര്‍ അഞ്ചായി തുടരുകയും ചെയ്യുന്നു. 

ഡോ.എസ്.രാധാകൃഷ്ണന്റെ തന്നെ വാക്കുകളില്‍ നിന്നാണ് ദേശീയ അധ്യാപക ദിനപ്പിറവിയും. 1962ൽ, രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം, അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാർത്ഥികളിൽ  ചിലർ അദ്ദേഹത്തെ സമീപിച്ചു. ‌  പകരം അദ്ദേഹം ആവശ്യപ്പെട്ടത്  ഈ ദിവസം അധ്യാപക ദിനമായി ആചരിക്കാനാണ്. . ''എന്റെ ജന്മദിനം ആഘോഷിക്കുന്നതിനു പകരം സെപ്തംബർ 5 അധ്യാപക ദിനമായി ആചരിക്കുകയാണെങ്കിൽ അത് എനിക്ക് അഭിമാനകരമായ നേട്ടമായിരിക്കും'', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതോടെയാണ് സെപ്തംബര്‍ അഞ്ച് അധ്യാപക ദിനമായി ആചരിക്കപ്പെട്ടത്. 

ദേശീയ  അധ്യാപക ദിനത്തില്‍ കേരളത്തിലെ അധ്യാപക സമൂഹം ഉത്കണ്ഠയിലാണെന്ന് ചൂണ്ടിക്കാട്ടുകയാണ് കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുള്‍ മജീദ്‌. പ്രതിസന്ധിയും പ്രയാസങ്ങളും നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇക്കുറി അധ്യാപക ദിനം കടന്നുപോകുന്നത്-അബ്ദുള്‍ മജീദ്‌ ഇന്ത്യാ ടുഡേയോട് പറഞ്ഞു. അധ്യാപകന്റെ നിലനില്‍പ്പ്‌ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചു പൂട്ടിക്കൊണ്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ മൂന്നു വിദ്യാലയങ്ങള്‍ സംയോജിപ്പിച്ച് ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിരുന്നു. ഞങ്ങള്‍ അത് ചോദ്യം ചെയ്ത് സമരമാര്‍ഗത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ അത് മരവിപ്പിച്ചു. സര്‍ക്കാര്‍ വീണ്ടും ആ ഉത്തരവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നതിന് പകരം അടച്ചുപൂട്ടാനാണ് നീക്കം നടത്തുന്നത്. ഇതിനു പിന്നില്‍ സാമ്പത്തിക-രാഷ്ട്രീയ താത്പര്യങ്ങളാണ് നിലനില്‍ക്കുന്നത്. ചെങ്ങന്നൂരിലെ സ്കൂള്‍ അടച്ചു പൂട്ടിയാല്‍ ആ സ്ഥലം മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാം. ഇതൊക്കെയാണ് സ്കൂളുകളുടെ കാര്യത്തില്‍ നടക്കുന്നത്.

കിഫ്ബി ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ ഉണ്ടെങ്കിലും സ്കൂളുകള്‍ സമുദ്ധരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:40 ആണ് നിലവിലുണ്ടായിരുന്നത്. അതിപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. 9, 10, ക്ലാസുകളില്‍ ഇത് അവസാനിപ്പിച്ചു. അധ്യാപക-വിദ്യാര്‍ഥി അനുപാതം 1.45 ആക്കിയാല്‍ പല അധ്യാപകരും പുറത്താകും. സ്റ്റാഫ് ഫിക്സേഷനില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധി പ്രകടിപ്പിച്ചതിനാല്‍ ഒട്ടേറെ അധ്യാപകര്‍ പുറത്ത് പോകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അധ്യാപകര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍  എല്ലാം മരവിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. 

സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ ഹെഡ്മാസ്റ്റര്‍മാരായപ്പോള്‍ അവര്‍ക്ക് ശമ്പള സ്കെയില്‍ നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.വിദ്യാര്‍ഥികള്‍ക്ക്  ഉച്ചഭക്ഷണം നല്‍കുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലിയും ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ്. പലപ്പോഴും ഇതിനുള്ള തുക കണ്ടെത്തുന്നതുപോലും ഹെഡ്മാസ്റ്റര്‍മാരുടെ ബാധ്യതയാണ്. ഉച്ചഭക്ഷണ ഫണ്ട് പോലും കുടിശികയാണ്. ഇതൊന്നും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പോലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും മറുപടിയില്ല. വിദ്യാഭ്യാസത്തിനു മുടക്കുന്ന  ഫണ്ട് ഒരു പാഴ് ചിലവാണ്‌ എന്ന കാഴ്ചപ്പാടിലേക്ക് ഭരണകര്‍ത്താക്കള്‍ നീങ്ങുന്നോ എന്ന സംശയം പോലും ഇപ്പോള്‍ ഉയരുകയാണ്.

വിദ്യാഭ്യാസത്തിനു മുടക്കുന്ന ഫണ്ട്  നാളേയ്ക്ക് വേണ്ടിയുള്ള നിക്ഷേപമാണ് എന്ന കാഴ്ചപ്പാടാണ് ഇപ്പോള്‍ മാറുന്നത്. അധ്യാപക സമൂഹം ആശങ്കയിലാണ്. ദിവസവും അധ്യാപകര്‍ പ്രതിസന്ധിയിലാണ് നീങ്ങുന്നത്. അധ്യാപക ദിനം സന്തോഷത്തോടെ ആഘോഷിക്കുന്ന കാലമായിരുന്നു മുന്‍പുണ്ടായിരുന്നത്. ഇപ്പോള്‍ അത് മാറി വിഷമത്തോടെ ആഘോഷിക്കുന്ന സമയമാണ് കടന്നുപോകുന്നത്. ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഒരുഅധ്യാപിക ആത്മഹത്യ ചെയ്തത് കേരളത്തിലെ പൊതുസമൂഹത്തിനു മുന്‍പാകെയുണ്ട്. അധ്യാപക സമൂഹത്തിനു മുന്‍പില്‍ കാറും കോളും നിറഞ്ഞ അന്തരീക്ഷമാണുള്ളത്. 

സര്‍ക്കാരുകള്‍ പൊതുവിദ്യാഭ്യാസസംരക്ഷണം ലക്ഷ്യമാക്കി മുന്നോട്ടു പോകണം. ഒരു ഭാഗത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണം പറയുമ്പോള്‍ മറുഭാഗത്ത് അതിനെ തകര്‍ക്കാനുള്ള നീക്കവും നടക്കുകയാണ്. ഇത് അധ്യാപക സമൂഹത്തിനു മുന്നിലുള്ള പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ മതേതര ബെഞ്ചുകളാണ്. ബഹുസ്വരതയും മതേതരത്വവും നിലനിര്‍ത്തി മുന്നോട്ടു പോകുന്ന സ്ഥാപനങ്ങളാണ് പൊതുവിദ്യാലയങ്ങള്‍.


MORE LATEST NEWSES
  • മസ്തിഷ്കാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു
  • തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.
  • ഭാര്യാ പിതാവും ഭാര്യാ സഹോദരനും ചേർന്ന് യുവാവിനെ വെട്ടിക്കൊന്നു.
  • ദേഹാസ്വാസ്ഥ്യം;മലപ്പുറം സ്വദേശി പുതുപ്പാടിയിൽ മരണപ്പെട്ടു
  • കുറുവ സംഘത്തിന് പിന്നാലെ സംസ്ഥാനത്ത് ഭീതി വിതച്ച് ഇറാനി ഗ്യാങ്.
  • വന്ദേഭാരത് ടെയിൻതട്ടി സ്ത്രീ മരിച്ചു
  • ഹോട്ടലിലേക്ക് ഒമ്നിവാൻ ഇടിച്ചു കയറി അപകടം.
  • തപാൽ ഉദ്യോഗസ്ഥൻ്റെ വീട്ടിൽ നിന്നും 35 പവൻ സ്വർണം കവർന്നു.
  • മരണ വാർത്ത
  • കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.
  • കാട്ടിറച്ചിയുമായി രണ്ട് പേർ പിടിയിൽ
  • മരണ വാർത്ത
  • എ പി അസ്ലം ഹോളി ഖുർആൻ മൽസരത്തിൽ 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം വയനാട് സ്വദേശിക്ക്
  • വിമാനയാത്രയ്ക്ക് ഇനി പുതിയ ചട്ടം ബാധകം; ഒരൊറ്റ ബാഗ് മാത്രം അനുവദിക്കും
  • പ്രളയം ദുരിതാശ്വാസ തുക തിരിച്ചു നൽകാൻ 125 കുടുംബങ്ങൾക്ക് നോട്ടീസ് അയച്ച് റവന്യു വകുപ്പ്
  • കറുത്ത വസ്ത്രങ്ങൾ ധരിച്ച് ക്ഷേത്രങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
  • എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി ‍ പിടിയില്‍
  • തൃശൂരിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു
  • മലയാളത്തിന്റെ അക്ഷരസുകൃതം എം.ടി വാസുദേവൻ നായർ അന്തരിച്ചു
  • കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡീ. ജില്ലാ ജഡ്ജിക്ക് സസ്പെൻഷൻ
  • കളക്ടറേറ്റ് ധർണ;വിപുലമായ ഒരുക്കങ്ങളുമായി മാനന്തവാടി മുസ്ലിം ലീഗ്
  • നഗരസഭ കൗൺസിലർ കൊലപാതക കേസിലെ ഒന്നാം പ്രതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ
  • മരണ വാർത്ത
  • യുവാവിനെ കമ്പി വടി കൊണ്ടു അടിച്ച് കൊന്നു, മൃതദേഹം പുഴയിൽ തള്ളി; 6 പേർ പിടിയിൽ
  • വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന യുവാക്കൾ പിടിയിൽ.
  • വില്പനക്കായി എത്തിച്ച എം.ഡി.എം.എ യുമായി ദമ്പതികളടക്കം മൂന്ന് പേർ പിടിയിൽ
  • റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ജീവനൊടുക്കിയ സംഭവം; തീയിട്ടത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്
  • കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി
  • വയനാട് ഡി സി സി ട്രഷറർ എൻ എം വിജയനെയും മകനെയും അവശനിലയിൽ കണ്ടെത്തി
  • കണ്ണൂരിൽ റിസോര്‍ട്ടിന് തീയിട്ടശേഷം ജീവനക്കാരൻ ജീവനൊടുക്കി
  • ഫര്‍ണിച്ചര്‍ കടയിൽ വൻ തീപിടിത്തം; 75 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമെന്ന് വിലയിരുത്തൽ 
  • ആലുവയിൽ റെയിൽവേ ട്രാക്കിൽ രണ്ട് മൃതദ്ദേഹങ്ങൾ കണ്ടെത്തി.
  • വയനാട്ടിൽ വൻ എംഡിഎംഎ വേട്ട
  • സൈനികന്റെ തിരോധാനം ;ആർമി ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു.
  • സ്‌പായിൽ അനാശാസ്യം നടത്തിയതിന് 12 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു
  • യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പ്രതി ജീവനൊടുക്കി
  • ശിശുക്ഷേമ സമിതിയിൽ കുഞ്ഞിനെ ദേഹോപദ്രവം ചെയ്ത കേസ്: മൂന്ന് ആയമാരുടേയും ജാമ്യാപേക്ഷ തള്ളി
  • നാളെ സൂര്യഗ്രഹണം, ശബരിമല നട അടയ്ക്കും'; പ്രചാരണം തെറ്റെന്ന് തിരുവിതാംകൂര്‍ ദേവസ്വം
  • സുഹൃത്തിന്റെ ബന്ധുവീട്ടിലെ നായയ്ക്ക് തീറ്റ കൊടുക്കാന്‍ പോയി; വിദ്യാര്‍ഥി കിണറിൽ വീണു മരിച്ചനിലയില്‍
  • തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഇന്ന് ക്രിസ്മസ്; ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ
  • വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
  • വർക്കലയിൽ അരുംകൊല ;ക്രിസ്മസ് രാത്രിയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു
  • ക്രിസ്മസ് ആഘോഷം നാടും നഗരവും ഗതാഗതക്കുരുക്കിൽ
  • ബാങ്കിന് മുന്നിൽ നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ മൂന്നുപേരെ സസ്പെൻഡ് ചെയ്തു.
  • വടകരയിൽ കാരവനില്‍ രണ്ടു പേരുടെ മരണം വിഷപ്പുക ശ്വസിച്ചെന്ന് കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി
  • സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; പുഞ്ചില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്‌
  • കസേരകളിക്ക് അവസാനം; ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കി
  • തെരുവുനായയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം.
  • അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പിൽ പങ്കുള്ള രണ്ട് പൊലീസുകാർ അറസ്റ്റിൽ.
  • സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ