തിരുവമ്പാടി: തിരുവമ്പാടി അൽഫോൻസാ കോളേജും തിരുവമ്പാടി ജനമൈത്രി പോലീസും സംയുക്തമായി അൽഫോൻസാ കോളേജിൽ ആരംഭിക്കുന്ന ലീഗൽ ലിറ്ററസി സെൽ താമരശ്ശേരി ഡിവൈഎസ്പി പി. പ്രമോദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ നിയമസാക്ഷരത വളർത്തുകയും നിയമ ലംഘനങ്ങളിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ലീഗൽ ലിറ്ററസി സെൽ ആരംഭിച്ചിരിക്കുന്നത്. വിവിധങ്ങളായ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഉത്തമ പൗരൻ എന്ന നിലയിൽ എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നും അവശ്യഘട്ടങ്ങളിൽ നിയമസഹായം തേടേണ്ടത് എങ്ങനെയാണെന്നും ഡിവൈഎസ്പി വിശദീകരിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ചാക്കോ കെ വി അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി എ എസ് ഐ സിന്ധു, കോളേജ് വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം സി, ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. പി എ മത്തായി, കോളേജ് യു യു സി ജുനൈദ് എന്നിവർ സംസാരിച്ചു.