മലപ്പുറം: മലപ്പുറം ചങ്ങരംകുളം കോക്കൂരിൽ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ഒതളൂർ സ്വദേശി മണിയാറംകുന്നത്ത് ശംസുദ്ധീൻ (29) ആണ് മരിച്ചത്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സംഭവത്തിൽ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.