തേറ്റമല: ഇന്നലെ വൈകിട്ട് മുതൽ കാണാതായ വയോധികയുടെ മൃതദേഹം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. തേറ്റമല പരേതനായ വിലങ്ങിൽ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാമി (70) യുടെ മൃതദേഹമാണ് കാണാതായ വീട്ടിൽ നിന്നും സുമാർ അര കിലോ മീറ്റർ മാറി സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പഞ്ചായത്തിന് കൈ മാറിയ കിണറ്റിൽ കണ്ടെത്തിയത്. ഉപയോഗ ശൂന്യമായി കാടുകയ റിയ അവസ്ഥയിലുള്ള കിണറാണിത്. ഇന്നലെ വൈകുന്നേരം മുതൽ വയോധികയ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ തൊണ്ടർനാട് പോലീസിൽ പരാതി നൽകിയിരുന്നു. മകളുടെ കൂടെ താമസിച്ചു വന്നിരുന്ന കുഞ്ഞാമി മകൾ ആശുപത്രിയിലായതിനാൽ പകൽ സമയത്ത് വീട്ടിൽ തനിച്ചായിരുന്നു. തുടർന്ന് കുട്ടികൾ സ്‌കൂൾ കഴി ഞ്ഞ് വന്നപ്പോഴാണ് ഇവരെ കാണ്മാനില്ലെന്ന കാര്യം അറിഞ്ഞത്. ഒറ്റക്ക് യാത്ര ചെയ്തുള്ള ശീലം ഇല്ലാത്ത ഇവർക്ക് പ്രായത്തിന്റെ അവശതകളുമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി വിശദമായ
അന്വേഷണം ആരംഭിച്ചു.