തിരൂരങ്ങാടി: കൂരിയാട്, മണ്ണിൽ പിലാക്കൽ, മാതാട്, ബാലിക്കാട് പ്രദേശങ്ങളിൽ തെരുവുനായയുടെ കടിയേറ്റ് പതിനാറോളം പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് നായയുടെ പരാക്രമം ഉണ്ടായത് .
രാവിലെ മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികളെ കടിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്.
കുന്നുമ്മലിൽ മൂന്നുപേർക്കാണ് കടിയേറ്റത്. രാവിലെ പത്ര വിതരണം ചെയ്യുന്ന കക്കാട് സ്വദേശിയുടെ ബൈക്കിലേക്ക് ചാടിയാണ് കടിച്ചത്. വീട്ടിൽ മുറ്റമടിക്കുകയായിരുന്ന സ്ത്രീയെയും അടുക്കളയിൽ പാചകത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെയും നായ കടിച്ചു. നായ പാക്കടപുറായ ഭാഗത്തേക്ക് ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ വരെ തിരൂരങ്ങാടി ആശുപത്രിയിലും കൂടുതൽ. അസ്വസ്ഥത അനുഭവപ്പെട്ടവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്.