കട്ടിപ്പാറ: അധ്യാപകദിനത്തോട് അനുബന്ധിച്ച് നസ്രത്ത് എൽപി സ്കൂളിൽ സ്കൂൾ പി ടി എ യും വിദ്യാർത്ഥികളും അധ്യാപകരെ ആദരിച്ചു .പി ടി എ പ്രസിഡണ്ട് ഷാജിം ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ എം പി ടി എ പ്രസിഡണ്ട് നീതു ജോസഫ് അധ്യാപകദിന ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സ്കൂൾ മാനേജർ Fr. മിൽട്ടൺ മുളങ്ങാശ്ശേരി അധ്യാപക ദിനത്തിന്റെ സന്ദേശങ്ങളും ആശംസകളും നേർന്നു സംസാരിച്ചു.പി ടി എ അംഗങ്ങൾ അധ്യാപകർക്ക് ആശംസാകാർഡുകളും ഉപഹാരങ്ങളും കൈമാറി. ആശംസ വചനങ്ങളും പൂക്കളും കൊണ്ട് വിദ്യാർത്ഥികൾ അധ്യാപകരെ ആദരിച്ചു. ശേഷം പി ടി എ അധ്യാപകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ സോണിയ ഫിലിപ്പ്, ബിന്ദു കെ എസ് എന്നീ അധ്യാപകർ സമ്മാനങ്ങൾ കരസ്ഥമാക്കി.
ചടങ്ങിൽ പ്രധാനാധ്യാപിക ചിപ്പി രാജ് ഇത്തരം കൂടിച്ചേരലുകൾ തങ്ങൾക്ക് കൂടുതൽ കർമ്മനിരതരാകാൻ കരുത്ത് പകരുന്നതാണെന്നും അധ്യാപകർ എന്ന നിലയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ സന്തോഷത്തോടെ ഏറ്റെടുക്കുന്നു എന്ന് പറയുകയും സംഘാടകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളായ ക്രിസ്റ്റ അരുൺ, രേഷ്മ, സ്വപ്ന, മിസ്രിയ സുബിൻ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.