പേരാമ്പ്ര :കാട്ടുപന്നിയുടെ അക്രമണത്തിൽ മൂലാട് സ്വദേശി മാതേടത്തു സുധാകരന് ഗുരുതരമായി പരിക്കേറ്റു
ജോലിസ്ഥലത്തേക്ക് രാവിലെ ബൈക്കിൽ പോകുമ്പോൾ മൂലാട് മങ്ങരമീത്തലിൽ നിന്ന് കാട്ടുപന്നി റോഡിനു കുറുകെ ചാടി ബൈക്ക് മറിച്ചിട്ട് കാലിന് കുത്തി പരിക്കേൽപ്പിച്ചു.
കാലിന്റെ രണ്ട് വിരലുകൾ പൊട്ടുകയും ഞരമ്പിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.ഇയാളെ
മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.