കൂടരഞ്ഞി:കൂട്ടക്കര പാലത്തിത്തിന് സമീപം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.കൂട്ടക്കര സ്വദേശി റോജിൻ തൂങ്കുഴി(42)യാണ് മരിച്ചത്. ഫയർഫോഴ്സ് സ്കൂബാ ടിമീന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ കോലാത്തും കടവിന് സമീപം ചെറുപുഴയിൽ നിന്നാണ് കണ്ടെത്തിയത്.
ഇന്നലെ രാത്രി 7 മണിയോടെയാണ് റോജിനെ കാണാതായത്. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നെങ്കിലും റോജിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.