തിരുവമ്പാടി: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവും തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ്പ്രസിഡൻ്റുമായ കെ പി മൊയ്തീൻ കുട്ടി ഹാജി കൊണ്ടോട്ടിപ്പറമ്പൻ(93) നിര്യാതനായി.
മുസ്ലിംലീഗ് കോഴിക്കോട് താലൂക്ക് പ്രവർത്തക സമിതി അംഗം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം, തിരുവമ്പാടി സഹകരണ ബാങ്ക് ഡയറക്ടർ, തിരുവമ്പാടി പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ്, എസ് ടി യു തിരുവമ്പാടി എസ്റ്റേറ്റ് യൂണിറ്റ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മയ്യിത്ത് നിസ്കാരം - ഇന്ന് വൈകിട്ട് 04-30 -ന് പൂളപ്പൊയിൽ ജുമാമസ്ജിദിൽ.