ലോകകപ്പ് യോഗ്യത;അര്‍ജന്റീനയെ തകര്‍ത്ത് കൊളംബിയ

Sept. 11, 2024, 8:43 a.m.

ബൊഗോട്ട: ലോകകപ്പ് യോഗ്യതയില്‍ അര്‍ജന്റീനയ്ക്ക് കാലിടറി. കൊളംബിയക്കെതിരെ ലിയോണല്‍ മെസിയില്ലാതെ ഇറങ്ങിയ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. യെര്‍സണ്‍ മൊസക്വറ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് കൊളംബിയയുടെ ഗോളുകള്‍ നേടിയത്. നിക്കോളാസ് ഗോണ്‍സാലസിന്റെ വകയായിരുന്നു അര്‍ജന്റീനയുടെ ഏകഗോള്‍. മറ്റൊരു മത്സരത്തില്‍ വെനെസ്വെല, ഉറുഗ്വെയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളിന് ചിലിയെ തോല്‍പ്പിച്ചു.

കൊളംബിയക്കെതിരെ എവേ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ ലക്ഷ്യം കാണുന്നില്‍ പരാജയപ്പെട്ടു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും അര്‍ജന്റീനയായിരുന്നു മുന്നില്‍. എന്നാല്‍ പന്ത് ഗോള്‍വര കടത്തുന്നതില്‍ മാത്രം പരാജയപ്പെട്ടു. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ മൊസക്വറയുടെ ഗോളില്‍ കൊളംബിയ മുന്നിലെത്തി. റോഡ്രിഗസിന്റെ അസിസ്റ്റിലായിരുന്നു മൊസ്‌ക്വറ ഗോള്‍ നേടിയത്. ആദ്യപാതി ഈ നിലയില്‍ അവസാനിക്കുകയും ചെയ്തു. 

രണ്ടാംപാതി ആരംഭിച്ചയുടനെ അര്‍ജന്റീന ഒരു ഗോള്‍ തിരിച്ചടിക്കുകയും ചെയ്തു. ഗോണ്‍സാലിന്റെ ഗോളാണ് അര്‍ജന്റീനയ്ക്ക് സമനില സമ്മാനിച്ചത്. എന്നാല്‍ അര്‍ജന്റീനയുടെ ആഘോഷങ്ങള്‍ക്ക് അധികം ആയുസുണ്ടായിരുന്നില്ല. റോഡ്രിഗസിന്റെ പെനാല്‍റ്റി ഗോളില്‍ കൊളംബിയ ലീഡെടുത്തു. അവസാന 30 മിനിറ്റുകളില്‍ അര്‍ജന്റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല. 

തോറ്റെങ്കിലും അര്‍ജന്റീന തന്നെയാണ് തെക്കേ അമേരിക്കന്‍ മേഖയില്‍ ഒന്നാമത്. എട്ട് മത്സരങ്ങളില്‍ 18 പോയിന്റാണ് അവര്‍ക്ക്. ഇത്രയും മത്സരങ്ങളില്‍ 16 പോയിന്റുള്ള കൊളംബിയ രണ്ടാം സ്ഥാനത്ത്. 15 പോയിന്റുള്ള ഉറുഗ്വെയാണ് മൂന്നാം സ്ഥാനത്ത്.


MORE LATEST NEWSES
  • നിയന്ത്രണം വിട്ട കാർ ബസിന് പിറകിലടിച്ച് കാർ ഡ്രൈവർക്ക് പരുക്ക്
  • എസ്ഐആർ നടപടികൾ തടസ്സപ്പെടുത്തരുത്; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി
  • കോഴിക്കോട് സ്‌പാകളിൽ നാളെ മുതൽ പരിശോധന; കർശന നടപടി
  • വയോധികനെ കിണറിലെ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • നിയന്ത്രണം വിട്ട ഓട്ടോ മൂന്ന് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്
  • ‘മുസ്‌ലിം സ്ത്രീകളെ പൊതുപ്രവർത്തനത്തിലേക്ക് വലിച്ചിഴയ്ക്കരുത്':സമസ്ത
  • മുട്ടിൽ മരംമുറി: 36 കേസുകളിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്
  • ശബരിമല സ്വര്‍ണക്കൊള്ളയില്‍ നടന്‍ ജയറാമും ഇഡിക്ക് മുന്നിലേക്ക്.
  • ചുരത്തിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം
  • അച്ഛനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ; അക്രമം മദ്യപിച്ചത് ചോദ്യംചെയ്തതിന്
  • നാടെങ്ങും മുന്നണി ജാഥകൾ ;വി ഡി സതീശന്‍റെ പുതുയുഗയാത്ര വയനാട്ടിൽ ആരംഭിക്കും
  • ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരേ പാകിസ്താൻ കളിക്കും
  • ഐഎസ്എൽ ; കേരളാ ബ്ലാസ്റ്റേഴ്‌സിന്‍റെ ഹോം ഗ്രൗണ്ടായി നെഹ്‌റു സ്റ്റേഡിയം തന്നെ
  • മ​ണി​പ്പൂ​രി​ൽ വീ​ണ്ടും അ​ക്ര​മം(21 വീടുകൾക്ക് തീയിട്ടു; സം​ഘ​ർ​ഷാ​വ​സ്ഥ
  • വൺഡേ* *അഡ്മിഷനും* *പഠനോപകരണകിറ്റ്വി തരണവും
  • ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സീഷർ ഫസ്റ്റ് എയ്ഡ് മോക്ക് ഡ്രില്ലും നടത്തി
  • സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി
  • സി.കെ. നായിഡു ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം; ഗോവയെ തോൽപ്പിച്ചത് 243 റൺസിന്
  • അത്താണി സന്ദർശിച്ച് ജെ ആർ സി കുട്ടികൾ
  • സുന്നി ഐക്യ ആഹ്വാനം സ്വാഗതം ചെയ്ത് കാന്തപുരം വിഭാഗം; ചര്‍ച്ച ചെയ്യുമെന്ന് മുഹമ്മദ് അബ്ദുള്‍ ഹക്കിം അസ്ഹരി
  • ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
  • ബസ് കാത്തു നിന്ന സ്ത്രീ കാറിടിച്ച് മരണപ്പെട്ടു
  • നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
  • കോൺക്രീറ്റിന് ഉപയോഗിച്ച ഇരുമ്പു തകിട് എടുത്തു മാറ്റാത്തത് അപകട ഭീഷണി ഉയർത്തുന്നു.
  • ഡിജിറ്റൽ അറസ്റ്റ് ; ബാങ്കുകൾക്ക് നിർദ്ദേശവുമായി സുപ്രീംകോടതി.
  • ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റെ അനുമതി.
  • നീറ്റ് യുജി 2026- അപേക്ഷ മാർച്ച് 8 വരെ.
  • വിദ്യാർഥി സംഘർഷം; പോലീസ് കേസെടുത്തു
  • കൗമാരക്കാരെ ലഹരി നൽകി മർദ്ദിച്ചു പണം കവർന്ന കേസിൽ രണ്ടുപേർ റിമാൻഡിൽ
  • കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 9 പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി
  • ലോഡ്ജിൽ അനാശാസ്യം; ഉടമയും കസ്റ്റമേഴ്സിനെ എത്തിച്ച എട്ട് പേരും അറസ്റ്റിൽ
  • സൈബർ എത്തിക്സ് പൊതുവിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തണം; സമസ്ത സമ്മേളനത്തിൽ പ്രമേയം
  • ദീപക്കിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി
  • പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ജ്യോത്സ്യനെതിരെ പോക്സോ കേസ്
  • ഇൻസ്റ്റാഗ്രാം വഴി വിദ്യാർത്ഥിനിയെ ശല്യം ചെയ്തു; കുടുംബത്തെ ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ
  • ശബരിമല സ്വർണക്കൊള്ള; കൂടുതൽ പരിശോധനക്ക് ഹൈക്കോടതിയുടെ അനുമതി
  • ഇൻസ്റ്റാഗ്രാം വഴി ലഹരി പാർട്ടി; ഹൈബ്രിഡ് കഞ്ചാവും ചരസുമായി യുവാക്കൾ പിടിയിൽ
  • ഹൃദയാഘാതം; കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി
  • താനൂരിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
  • യുജി, പിജി പഠനം; സ്കോളർഷിപ്പിന് അപേക്ഷ ഫെബ്രുവരി 28 വരെ
  • മണാശ്ശേരി സ്വദേശിയായ സൈനികൻ ഛത്തീസ്ഖണ്ഡിൽ അന്തരിച്ചു
  • വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇന്ന് പവന് 1,16,000 കടന്നു
  • എസ്റ്റേറ്റ്മുക്കിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്‌
  • മരണ വാർത്ത
  • നാലുവയസ്സുകാരിയെ കാണാതായത് നാടിനെ ആശങ്കയിലാക്കി.
  • ജാമ്യത്തിലിറങ്ങി മുങ്ങി; നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിൽ
  • ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും