വയനാട്.മാനന്തവാടിയിലെ പിഎ ബനാന എന്ന സ്ഥാപനത്തിൽ കഞ്ചാവ് കണ്ടെടുത്ത സംഭവത്തിൽ ഒരാൾ പിടിയിൽ. പയ്യമ്പള്ളി കൊല്ലശ്ശേരിയിൽ ജിൻസാണ് പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് കടയുടമ പി.എ. നൗഫലിനെ മനപ്പൂർവ്വം കേസിൽ കുടുക്കുന്നതിനായി നൗഫലിന്റെ പിതാവ് അബൂബക്കറും സുഹൃത്ത് ഔതയും ഇവരുടെ പണിക്കാരൻ കർണാടക സ്വദേശിയും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.