വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം: ഹൈക്കോടതി ഉത്തരവ്

Sept. 12, 2024, 7:20 a.m.

കൊച്ചി: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി. ഇതിന്റെ പേരിൽ‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിൽ വാഹനങ്ങളിൽ സേഫ്റ്റി ​ഗ്ലേസിങ് ഉപയോ​ഗിത്താൻ അനുവദിക്കുന്നുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.

കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100 ന്റെ ഭേദഗതി അനുസരിച്ച് മോട്ടര്‍ വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡിന്റെ 2019ലെ മാനദണ്ഡങ്ങൾക്ക് അനുസൃതമായ സേഫ്റ്റി ഗ്ലേസിങ് ആണ് അനുവദനീയമായിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്റെ ഉൾപ്രതലത്തിൽ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്റെ നിർവചനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻപിൻ ഭാഗങ്ങളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കിയത്.

എന്നാൽ ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുണ്ടെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അത് നിലവിലുള്ള സുപ്രീം കോടതി വിധികൾ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിന് മുൻപുള്ളതായിരുന്നു എന്നും അന്ന് സേഫ്റ്റി ഗ്ലാസ് മാത്രമേ അനുവദനീയമായിരുന്നുള്ളൂ എന്നും കോടതി വ്യക്തമാക്കി. ഗ്ലാസും ഫിലിമും ചേര്‍ന്ന സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമേ അനുവാദമുള്ളൂ എന്നും വാഹന ഉടമയ്ക്ക് ഇല്ല എന്ന വാദവും കോടതി തള്ളി. ചട്ടങ്ങൾ അനുസരിച്ചുള്ള സുതാര്യത ഉറപ്പുവരുത്തുന്ന ഗ്ലേസിങ് നിലനിർത്താൻ വാഹന ഉടമയ്ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

കൂളിങ് ഫിലിം നിർമിക്കുന്ന കമ്പനി, കൂളിങ് ഫിലിം ഒട്ടിച്ചതിന് പിഴ ചുമത്തിയതിനെതിരെ വാഹന ഉടമ, സൺ കൺട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്റെ പേരിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടർ വാഹന വകുപ്പ് നോട്ടിസ് നൽകിയ സ്ഥാപനം തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി.


MORE LATEST NEWSES
  • വടകരയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളിയായ വീട്ടമ്മ മരിച്ചു
  • കർണാടക ഹുൻസൂരിലെ സ്‌കൈ ഗോൾഡിൽ വൻ കവര്‍ച്ച
  • നാലു വയസുകാരന്‍റെ മരണത്തിൽ ദുരൂഹത; കഴുത്തിൽ അസ്വഭാവികമായ പാടുകള്‍, പോസ്റ്റ്‍മോര്‍ട്ടം ഇന്ന്
  • കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു
  • മലപ്പുറം സ്വദേശി അൽജൗഫിൽ നിര്യാതനായി
  • വാഹനത്തിരക്ക്;ചുരത്തിൽ രൂക്ഷമായ ഗതാഗത തടസം നേരിടുന്നു
  • മരണ വാർത്ത
  • സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ
  • നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴ് പേര്‍ പിടിയില്‍
  • അച്ചൂരിൽ കടുവയെ കണ്ടതായി നാട്ടുകാർ
  • കണ്ണൂരിൽ ആൾക്കൂട്ട മർദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • ദേശീയപാതയില്‍ വെങ്ങളം രാമനാട്ടുകര റീച്ചില്‍ വ്യാഴാഴ്ച മുതല്‍ ടോള്‍പിരിവ്
  • നിയമസഭ തെരഞ്ഞെടുപ്പ്; കേരള യാത്രയ്ക്ക് ഇടതുമുന്നണി
  • പെരുമ്പിലാവിൽ വാഹനാപകടം പരപ്പനങ്ങാടി സ്വദേശി മരിച്ചു
  • കാട്ടിക്കുളത്ത് വന്‍ എം ഡി എം എ വേട്ട.
  • കക്കാടംപൊയിലിൽ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി
  • ഓഫീസ് തര്‍ക്കം: മയപ്പെട്ട് ശ്രീലേഖ; ആവശ്യം പറഞ്ഞത് യാചനാസ്വരത്തിലെന്ന് പ്രതികരണം:പ്രശാന്തിനെ ഓഫീസിലെത്തി കണ്ടു
  • മരണ വാർത്ത
  • വടകരയിൽ വോട്ട് മാറി ചെയ്ത എൽഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം; വാതിലിന് സമീപം സ്റ്റീൽ ബോംബ്
  • ഗൂഗിൾ പേ വഴി പണം നൽകാനായില്ല; രാത്രിയിൽ KSRTC ബസിൽ നിന്നും രോഗിയായ യുവതിയെ ഇറക്കിവിട്ടു
  • മലപ്പുറത്ത് ട്രെയിൻ തട്ടി പതിനൊന്നു കാരനു ദാരുണാന്ത്യം
  • കട്ടപ്പനയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
  • ചുരത്തിൽ വാഹനാപകടം;ഗതാഗത തടസ്സം നേരിടുന്നു
  • വയോധികനെ തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി
  • പൊന്നാനി ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ
  • റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍
  • പാലക്കാട് കാണാതായ ആറു വയസുകാരന്റെ മൃതദേഹം കണ്ടെത്തി
  • വാഹന ബാഹുല്യം; ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • സമസ്ത ശതാബ്ദി സന്ദേശയാത്ര; പ്രൗഢ പ്രയാണത്തിന് ഇന്ന് സമാപ്തി
  • നെടുമ്പാശേരിയിൽ 4.3 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചു
  • ശബരിമല സ്വർണ്ണകൊള്ള: ഡി. മണിയുടെ മൊഴിയിൽ അടിമുടി പൊരുത്തക്കേടെന്ന് എസ്ഐടി
  • ഫറോക്കില്‍ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ച യുവതി മരിച്ചു
  • സുഹാനായ് തെരച്ചിൽ തുടരും,
  • 2025 ൽ കേരളത്തെ ഞെട്ടിച്ചത് 283 കൊലപാതകങ്ങള്‍
  • പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ‍ കായിക പരിശീലകന്‍ പിടിയില്‍
  • കണ്ണൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞു; രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം
  • വള്ളിക്കുന്ന് ട്രെയിൻ തട്ടി 11 വയസുകാരൻ മരണപ്പെട്ടു.
  • വന്‍ പ്രഖ്യാപനങ്ങളുമായി പുതുപ്പാടി പുതിയ ഭരണസമിധി അധികാരമേറ്റു
  • പാവങ്ങാട് അടച്ചിട്ട വീട്ടിൽ വൻ കവർച്ച; സ്വർണവും പണവും കവർന്നു.
  • എളേറ്റിൽ സ്വദേശിനിയായ വീട്ടമ്മ ട്രൈയിൻ തട്ടി മരിച്ചു.
  • ചിറ്റൂരില്‍ നാല് വയസുകാരനെ കാണാനില്ല, കുട്ടിക്കായി വ്യാപക തെരച്ചിൽ
  • കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം
  • നാരങ്ങാത്തോട് മുങ്ങി മരിച്ചത് ബി ടെക് വിദ്യാർത്ഥി*
  • കുരുവട്ടൂരിൽ 63 വർഷത്തെ ഇടത് ഭരണം അവസാനിപ്പിച്ച് യുഡിഎഫ് അധികാരത്തിൽ
  • ചരിത്രത്തില്‍ ആദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫിന്
  • പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് കഴത്തിൽ മുങ്ങി മരിച്ചു
  • താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി റസീന സിയ്യാലിയെ തിരഞ്ഞെടുത്തു
  • വിസ്ഡം സ്റ്റുഡൻ്റ്സ് മണ്ഡലം കേമ്പ് സമാപിച്ചു
  • എ.ഐ ചിത്രം പങ്കുവച്ചെന്ന കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍.സുബ്രഹ്മണ്യനെ വിട്ടയച്ചു