എളേറ്റിൽ: ഗോൾഡൻ ഹിൽസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലെ അതിനൂതന സാങ്കേതിക വിദ്യകളെ കുറിച്ചും പ്രസ്തുത മേഖലയിലുള്ള അനന്തമായ സാധ്യതകളെ കുറിച്ചും അവബോധം നൽകിക്കൊണ്ടും ഈ മേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചതിക്കുഴികളെ തുറന്നുകാട്ടിയും സെമിനാർ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പാൾ കെ ഉസ്മാൻ കോയ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പി.കെ നംഷീദ് അദ്ധ്യക്ഷത വഹിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സ് ആൻഡ് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ രജികുമാർ ടി പി വിഷയാവതരണം നടത്തി. ഡിജിറ്റൽ ബാങ്കിംഗ് സെക്ടറിലെ പുതുതലമുറയുടെ ഇടപെടലുകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ചും വ്യക്തമായി പ്രതിപാദിച്ചു. ലക്ഷമണൻ മാസ്റ്റർ, സുബീന ടീച്ചർ, ഷാഹിന ടീച്ചർ,
സുബലജ ടീച്ചർ, ഫിറോസ് എന്നിവർ സംസാരിച്ചു. മുനവ്വർ ടി .കെ സ്വാഗതവും, അസ്ലം വി.പി നന്ദിയും പറഞ്ഞു.