തിരുവമ്പാടി: തിരുവമ്പാടി ഓമശ്ശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപം സ്‌കൂൾ ബസ് മതിലിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെയായിരുന്നു അപകടം സംഭവിച്ചത്. അമ്പലപ്പാറ റോഡിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന സ്‌കൂൾ ബസ് നിയന്ത്രണം വിട്ടു മുൻവശത്തെ മതിലിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ .ആശുപത്രി പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല