എറണാകുളം :മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിടെ ശരീരത്തിൽ കയർ മുറുകി യുവാവിന് ദാരുണാന്ത്യം.എറണാകുളം പറവൂരിൽ ആണ് ദാരുണ സംഭവം. വയനാട് വൈത്തിരി വട്ടപ്പാറ ഐഷ പ്ലാന്റേഷനിൽ മോഹൻകുമാർ (28) ആണ് മരിച്ചത്.
എറണാകുളം തത്തപ്പിള്ളിയിൽ ആയിരുന്നു മോഹൻകുമാർ താമസിച്ചിരുന്നത്. അപകടമുണ്ടായി രണ്ട് മണിക്കൂർ കഴിഞ്ഞാണ് മൃതദേഹം മരത്തിൽ നിന്നു താഴെയിറക്കാൻ സാധിച്ചത്.സംഭവമറിഞ്ഞ് നിരവധിയാളുകൾ ആണ് ആശുപത്രി അങ്കണത്തിൽ തടിച്ചുകൂടിയത്. അപകടം നടന്ന ഉടൻ തന്നെ അഗ്നിരക്ഷാസേന സംഭവ സ്ഥലത്ത് എത്തിയിരുന്നു.
എന്നാൽ മോഹൻകുമാർ മരക്കൊമ്പിൽ കുടുങ്ങിക്കിടന്നത് കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാക്കി. ഇന്നലെ വൈകിട്ട് മൂന്നരയോടെ താലൂക്ക് ആശുപത്രി വളപ്പിലായിരുന്നു അപകടം.ആശുപത്രി അങ്കണത്തിലെ ശിഖരങ്ങൾ മുറിക്കുമ്പോൾ സ്വയ രക്ഷയ്ക്കായി മോഹൻ കുമാർ സ്വന്തം ശരീരത്തിലും കയർ കെട്ടിയിരുന്നു.
മുറിച്ച ശിഖരം സുരക്ഷിതമായി താഴേക്ക് ഇറക്കാൻ മറ്റൊരു കൊമ്പിലും കയർ കെട്ടിയിരുന്നു. ശരീരത്ത് കെട്ടിയിരുന്ന കയറും ഈ ശിഖരത്തിലായിരുന്നു കെട്ടിയത്
എന്നാൽ ശിഖരം മുറിച്ചു കഴിഞ്ഞപ്പോൾ സുരക്ഷയ്ക്കായി കെട്ടിയിരുന്ന കയറും ഒടിഞ്ഞതാണ് അപകടത്തിന് കാരണമായത്.
ശരീരത്ത് കെട്ടിയിരുന്ന കയർ മോഹൻകുമാറിനെ മരക്കൊമ്പിനോട് ചേർത്ത് ഞെരുക്കുകയായിരുന്നു. നെഞ്ചിന്റെ ഭാഗം വലിഞ്ഞു മുറുകിയതു മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം.