കാർ ഇടിച്ച് ബാലിക ആറ് മാസമായി കോമയിൽ: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി,

Sept. 13, 2024, 8:16 a.m.

കൊച്ചി :കാറിടിച്ച് ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കോമയിൽ കഴിയുന്ന ഒൻപതുവയസ്സുകാരി ദൃഷാനയ്ക്കു സഹായമേകാൻ ഹൈക്കോടതി നടപടി. വിഷയത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും.

ഫെബ്രുവരി 17 ന് രാത്രി വടകര ചോറാട് അമൃതാനന്ദമയി മഠം ബസ് സ്‌റ്റോപ്പിനു സമീപം റോഡ് കുറുകെ കടക്കുന്നതിനിടെ ദൃഷാനയെയും മുത്തശ്ശി ബേബിയെയും തലശ്ശേരി ഭാഗത്തേക്കു പോയ കാർ ഇടിക്കുകയായിരുന്നു. ബേബി അപകടസ്ഥലത്തു മരിച്ചു. കണ്ണൂർ മേലെചൊവ്വ സ്വദേശികളായ വടക്കൻ കോവിൽ സുധീർ - സ്മിത ദമ്പതികളുടെ മകളായ ദൃഷാന അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. ദൃഷാനയുടെ തലയ്ക്കു ഗുരുതര പരുക്കേറ്റു ബോധം നഷ്ടപ്പെട്ടു. .

കുട്ടിയുടെ ചികിത്സയ്ക്കായി വലിയ തുകയാണു നിർധന കുടുംബത്തിന് ചെലവായത്. ബാലികയുടെ ദുരവസ്ഥ മാധ്യമ വാർത്തകളിലൂടെ അറിഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസിനു കത്തെഴുതി. കോഴിക്കോട് ജില്ല ലീഗൽ സർവീസസ് അതോറിറ്റി, വിക്ടിം റൈറ്റ്സ് സെന്റർ എന്നിവയുടെ റിപ്പോർട്ടും തേടിയിരുന്നു.

അപകടത്തിന് ഇടയാക്കിയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടുമില്ല. ഇൻഷുറൻസ് തുക കിട്ടണമെങ്കിൽ അപകടം വരുത്തിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്ത പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.


MORE LATEST NEWSES
  • പേരാമ്പ്രയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ
  • മരണ വാർത്ത
  • മരണ വാർത്ത
  • നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മാർട്ടിൻ ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകി.
  • കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച്  ദേഹമാസകലം പൊള്ളിച്ചു
  • സമയം കഴിഞ്ഞിട്ടും സെല്ലിൽ കയറാത്തത് ചോദ്യം ചെയ്തു; തടവുകാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കൈ തല്ലി ഒടിച്ചു
  • വന്ദേഭാരതില്‍ ഇനി മലബാര്‍ ദം ബിരിയാണിയും ഗുലാബ് ജാമുനും; ഭക്ഷണ മെനു മാറുന്നു
  • പൊലീസിനെ വിമർശിച്ചതിന് നടപടി; സീനിയർ സിപിഒ ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചുവിട്ടു
  • വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ മരിച്ചു
  • പട്ടാപ്പകല്‍ മുത്തശ്ശിയെ കെട്ടിയിട്ട് സ്വർണവും പണവും കവര്‍ന്നു; കൊച്ചുമകനും പെൺസുഹൃത്തും പിടിയിൽ
  • പാലക്കാട്‌ അട്ടപ്പാടിയില്‍ മോഷണം ആരോപിച്ച് യുവാവിന് ക്രൂര മര്‍ദനം
  • ട്രെയിന്‍ യാത്രയ്ക്കിടെ മോഷണം; പി.കെ ശ്രീമതിയുടെ ബാഗും ഫോണും നഷ്ടമായി
  • വടകരയിൽ എസ്‍ഡിപിഐ പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം; 30 പേര്‍ക്കെതിരെ കേസ്
  • വാളയാര്‍ ആൾക്കൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
  • റോഡരികില്‍ ബ്ലേഡും സ്ട്രോയും ഉപയോഗിച്ചുള്ള യുവഡോക്ടർമാരുടെ രക്ഷാദൗത്യം വിഫലം; ലിനു മരണത്തിന് കീഴടങ്ങി
  • സ്വര്‍ണ വിലയിൽ ഇന്നും വര്‍ധന
  • വാഹനബാഹുല്യം ചുരത്തിൽ ഗതാഗത തടസം നേരിടുന്നു
  • മരണ വാർത്ത
  • ഊട്ടിയില്‍ പൂജ്യത്തിനും താഴേക്ക് താപനില;
  • *കൊടുവള്ളി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
  • മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്; പരിഭ്രാന്തിയിൽ നാട്ടുകാർ
  • രണ്ടാം ടി20 പോരാട്ടത്തിലും ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം
  • സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം
  • അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
  • കൊടുവള്ളി സ്വദേശി യുഎഇയിൽ വാഹനാപകടത്തിൽ മരിച്ചു
  • കണ്ണൂരിൽ കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് മരണം
  • ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം.
  • ഗതാഗതം നിരോധിച്ചു
  • നിര്യാതനായി
  • സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു.
  • വാളയാർ ആൾക്കൂട്ടക്കൊലപാതകത്തിൽ സമ്മർദ്ദത്തിനൊടുവിൽ ഏഴാം ദിവസം ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്.
  • മത്സ്യ ഗുഡ്‌സ് ഓട്ടോയിലെ ഇന്ധന ടാങ്കില്‍ സാമൂഹ്യവിരുദ്ധര്‍ ഉപ്പ് വിതറി
  • ജില്ലയിലെ വിവിധ ബാങ്കുകളില്‍ അവകാശികളില്ലാതെ കിടക്കുന്നത് കോടിക്കണക്കിന് രൂപ
  • ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • അമിത വേഗതയില്‍ പോയ ബൈക്ക് അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
  • ശബരിമല സ്വർണ്ണക്കൊള്ള; കോടതി പറഞ്ഞാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് CBI
  • ഇത്തവണ 10 അല്ല, 12 ദിവസം;ക്രിസ്മസ് അവധിക്കായി സ്കൂളുകൾ ഇന്ന് അടയ്ക്കും
  • ചുരത്തിൽ കുടുങ്ങിയ ലോറി മാറ്റി
  • വടകര യിൽ ബസ്സും സക്കൂട്ടറും കൂട്ടി ഇടിച്ച് ഉണ്ടായ അപകടം; പരിക്കേറ്റ ഗൃഹനാഥൻ മരണപ്പെട്ടു
  • ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം
  • ലഹരി ഉപയോഗിച്ചാല്‍ ജോലി പോകും; 'പോഡ' പദ്ധതിക്ക് ഇന്ന് തുടക്കം
  • കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രത നിർദ്ദേശം
  • പുതുവർഷത്തിൽ രാജ്യത്തെ ഗതാഗതരംഗത്ത് വരുന്നത് വൻ മാറ്റങ്ങൾ
  • ചരിത്രത്തിലാദ്യമായി സ്വര്‍ണവില ലക്ഷം കടന്നു
  • ചുരത്തിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം
  • ഇന്ത്യയിലെ വിസ സർവ്വീസ് നിർത്തിവച്ച് ബംഗ്ലാദേശ്
  • വാളയാർ ആൾക്കൂട്ടക്കൊല കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തതായി സൂചന
  • ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കുടുംബ പ്രശ്നത്തിലെ കോടതി ഉത്തരവിന് പിന്നാലെയെന്ന് സൂചന.
  • സ്കാനിങ്ങിന് മുമ്പ് രോഗി അഞ്ചു പവന്റെ മാല ബെഡിൽ അഴിച്ചു വെച്ചു; തിരിച്ചെത്തിയപ്പോൾ മാല കാണാനില്ല
  • കേരളമടക്കം 3 സംസ്ഥാനങ്ങളിലും കരട് വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും