കൊല്ലം :
ആയൂരിൽ ബൈക്ക് മോഷ്‌ടിച്ച് കടന്ന രണ്ടംഗ സംഘത്തെ ചടയമംഗലം പൊ ലീസ് പിടികൂടി.കൊല്ലം ഈസ്റ്റ് ഷാഡോ പൊലീസ് എ സ്.സി.പി.ഒ ഷെഫീഖിൻ്റെ നേതൃത്വത്തി ലുള്ള പൊലീസ് സംഘം നൽകിയ വിവ രത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ചടയമംഗലം പൊലീസ് പിടികൂടുകയായിരുന്നു.
കൊല്ലം അഞ്ചാലുംമൂട് സരിതാഭവനിൽ പ്രവീൺ (24), കൊല്ലം ജവഹർ ജംഗ്ഷ നിൽ മുഹമ്മദ് താരിഖ് (25) എന്നിവരാ ണ് പിടിയിലായത്.പിടിയിലായ മുഹമ്മദ് താരിഖ് 30 ഓളം കേസുകളിൽ പ്രതിയാണ്. ഇക്കഴിഞ്ഞ ജൂൺ 13ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രതികളെ ആയൂരിലെ കടയിൽ എത്തി ച്ച് തെളിവെടുപ്പ് നടത്തി. സി.ഐ സുനീ ഷ്, എസ്.ഐമാരായ മോനിഷ്, ദിലീപ്, ജി.എസ്.ഐ ഫ്രാങ്ക്ളിൻ, വേണു, ഉല്ലാ സ്, ജോബി എന്നിവരുടെ നേതൃത്വത്തി ലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.