ഉള്ളിയേരി സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ;

Sept. 13, 2024, 4:02 p.m.

ഉള്ളിയേരി: സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഗർഭസ്ഥശിശു മരിച്ചെന്ന് ആരോപണവുമായി യുവതിയുടെ കുടുംബം. വ്യാഴാഴ്ച പുലർച്ചെയാണ് ശിശു മരിച്ചത്. ഗുരുതരാവസ്ഥയിലായ യുവതി വെന്റിലേറ്ററിലാണ്. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) ചികിത്സയിലുള്ളത്. 

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് വേദന വരാത്തതിനെത്തുടർന്ന് ചൊവ്വാഴ്ച മരുന്നു വച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ച വീണ്ടും മരുന്നു വച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. രാത്രിയോടെ വേദന അസഹനീയമായമായപ്പോൾ സിസേറിയൻ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ തയാറായില്ല.

വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ കൊണ്ടു പോകുന്നതാണ് ബന്ധുക്കൾ കണ്ടത്. അൽപ സമയത്തിന് ശേഷം ഗർഭപാത്രം തകർന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗർഭപാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നറിയിച്ചതിനെത്തുടർന്ന് ഗർഭപാത്രം നീക്കാൻ ബന്ധുക്കൾ അനുമതി നൽകി. തുടർന്ന് ആരോഗ്യസ്ഥിതി കൂടുതൽ മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു. വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചിൽ പുറത്ത് നിൽക്കുന്നവർക്കും കേൾക്കാമായിരുന്നു. ബന്ധുക്കൾ ഉൾപ്പെടെ സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടർ തയാറായില്ലെന്നാണ് ആരോപണം.


MORE LATEST NEWSES
  • പണമിടപാട് തർക്കം; ഇടുക്കിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ട സഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി
  • കണ്ണൂരിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ
  • താമരശ്ശേരി നിയന്ത്രണം വിട്ട കാർ സ്കൂട്ടറുകളിൽ ഇടിച്ച് നാലു പേർക്കു പരിക്ക്
  • പത്തനംതിട്ട,കൊല്ലം കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന നടത്തി
  • കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി
  • ക്രിസ്മസ് ആഘോഷം: 4 ദിവസം 332.62 കോടിയുടെ മദ്യവിൽപന
  • കോഴിക്കോട് പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ
  • ചോദ്യം ചെയ്തത് ഡി.മണിയെ തന്നെ; സ്ഥിരീകരിച്ച് എസ്‌ഐടി, തിരുവനന്തപുരത്ത് നേരിട്ട് ഹാജരാകാൻ നിർദേശം
  • കെട്ടിട ഉടമയുടെ ഭാര്യക്ക് നഗരസഭ അധ്യക്ഷ സ്ഥാനം നൽകിയില്ല; എൽദോസ് കുന്നപ്പിള്ളിക്ക് എംഎൽഎ ഓഫീസ് നഷ്ടമായി
  • വി വി രാജേഷ് കേരളത്തിലെ ആദ്യ ബിജെപി മേയര്‍; കൊല്ലത്ത് ചരിത്രം തിരുത്തി ഹഫീസ്
  • പെര " ദശ വാർഷികം, ആഘോഷിച്ചു.
  • കർണാടകയിൽ മൈസൂരു കൊട്ടാരത്തിന്റെ ജയമാർത്താണ്ഡ കവാടത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു
  • സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസം ഉണ്ടാകാം, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി
  • തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ മധ്യവയസ്‌ക കൊല്ലപ്പെട്ടു
  • തിരുവങ്ങൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയില്‍ ഇടിച്ച് അപകടം.
  • കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടി,നാട്ടുകാർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റി'; പ്രതികരണവുമായി ജിഷിൻ മോഹൻ
  • കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു
  • സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു
  • ഇന്ത്യ- ശ്രീലങ്ക മൂന്നാം ടി20 ഇന്ന് തിരുവനന്തപുരത്ത്
  • കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂ രിറ്റി ജീവനക്കാരൻ മരണപ്പെട്ടു
  • സംസ്ഥാനത്തെ കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിൽ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്
  • വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ച് കൊന്ന കടുവ കൂട്ടിലായി.
  • കെ എസ് ആർ ടി സി ബസ് ഇടിച്ച് സെക്യൂ രിറ്റി ജീവനക്കാരൻ മരണപ്പെട്ടു
  • വോട്ടർ പട്ടിക പരിഷ്കരണം: ഹിയറിങ് നടത്തേണ്ടവരുടെ എണ്ണം കുറയ്ക്കാൻ ശ്രമം;പുറത്തായവർ പുതുതായി അപേക്ഷ നൽകേണ്ടി വരും
  • മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍തോതില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
  • കൊയിലാണ്ടിയിൽ 13 വയസ്സുകാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞയാളെ പിടികൂടി
  • കൽപ്പറ്റയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദ്ദനമേറ്റു
  • കുവൈത്തിൽ എനർജി ഡ്രിങ്കുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി
  • എംഡിഎംഎയുമായി പെരുവള്ളൂരിൽ രണ്ട് പേർ അറസ്റ്റിൽ
  • സാമൂഹ്യ വിരുദ്ധർ തോട്ടിൽ രാസമാലിന്യം ഒഴുക്കി; ഉണ്ണികുളത്ത് തോടുകളിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി.
  • അരയിൽ ഒളിപ്പിച്ച് കടത്തിയ മയക്കുമരുന്ന്; മുത്തങ്ങയിൽ ബാംഗ്ലൂർ സ്വദേശി പിടിയിൽ
  • ഭാര്യയുടെ ക്യാൻസർ ചികിത്സക്ക് പണം കണ്ടെത്താൻ റാഫിൾ കൂപ്പണുകൾ വിറ്റു; സഊദി പ്രവാസി മലയാളി അറസ്റ്റിൽ
  • കണ്ണൂരിൽ റീല്‍സെടുക്കാന്‍ ട്രെയിന്‍ നിര്‍ത്തിച്ചു; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
  • പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം; സ്വർണക്കൊള്ളയിൽ പ്രവാസി വ്യവസായിയുടെ കൂടുതൽ മൊഴി
  • കരുവൻതിരുത്തിയിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടി ഇടിച്ച് ഒരു മരണം
  • ദൈവങ്ങളുടെയും മറ്റും പേരിൽ സത്യപ്രതിജ്ഞ;ചട്ടലംഘനത്തിന് പരാതി നൽകി സിപിഐഎം
  • കെഎസ്ആര്‍ടിസി ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം, വഴിയിലിറക്കിവിട്ട് ക്രൂരത; ദാരുണാന്ത്യം
  • കുതിപ്പ് തുടരുന്നു, സ്വർണവില ഇന്നും കൂടി
  • സൗദിയിൽ ബാങ്ക് സേവന നിരക്കുകൾ വെട്ടിക്കുറച്ചു
  • മദ്യലഹരിയിൽ വാഹനമോടിച്ച സീരിയൽ നടൻ യാത്രക്കാരനെ ഇടിച്ചിട്ടു
  • ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം, പങ്കാളി പിടിയില്‍
  • ഇടുക്കിയില്‍ വീടിന് തീപിടിച്ചു, ഒരാള്‍ വെന്തുമരിച്ചു, മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
  • സംസ്ഥാനത്തെ ആറ് കോര്‍പറേഷനിലെയും 86 മുനിസിപ്പാലിറ്റിയിലെയും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ
  • കർണാടകയിൽ ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 17 പേർ മരിച്ചു
  • നൈജീരിയയിൽ മുസ്ലീം പള്ളിയിൽ നടന്ന സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു.
  • ആധാർ കാർഡ്, പാൻ കാർഡ് , പാസ്പോർട്ട് തുടങ്ങിയവക്ക് 2025 ൽ വന്ന 'അപ്ഡേഷനുകൾ
  • ശബരിമല സ്വർണക്കൊള്ള: ഡി മണിയെ കണ്ടെത്തി SIT
  • വാഹനബാഹുല്യം ചുരത്തിൽ ഇന്നും ഗതാഗത തടസം
  • നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ്; മന്ത്രിസഭായോഗത്തിൽ തീരുമാനമായി
  • ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥന