പുതുപ്പാടി: ഈങ്ങാപ്പുഴ കാക്കവയല്‍ റോഡില്‍ അപകടങ്ങള്‍ തുടര്ക്കഥയാവുന്നതോടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നജുമുന്നിസ ഷെരീഫ്, വൈസ് പ്രസിഡന്റ് ഷിജു ഐസക്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല അസീസ് എന്നിവർ കൊടുവള്ളി പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനം നല്കി.
പിഡബ്ല്യുഡി ബിഎംബിസി നിലവാരത്തില്‍ വികസിപ്പിച്ച ശേഷം നിരവധി അപകടങ്ങളാണ് ഈ റോഡില്‍ ഉണ്ടായത്. പ്രധാനമായും എംജിഎം ഹയര്‍സെക്കണ്ടറി സ്കൂള്‍ പരിസരത്ത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതായും, കഴിഞ്ഞ ദിവസം അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് കുട്ടി മരണപ്പെട്ടതക്കമുള്ള കാര്യങ്ങള്‍ എഞ്ചിനീയറെ ബോധിപ്പിച്ചു.
എല്‍കെജി മുതല്‍ പ്ലസ് ടു വരേയുള്ള മുവ്വായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് എംജിഎം.രാവിലേയും വൈകുന്നേരവും വളരെ വലിയ തിരക്കനുഭവപ്പെടുന്ന ഈ പാതയില്‍ കാല് നടയാത്രക്കാര്‍ക്കും, വാഹനങ്ങൾക്കും ഒരു പോലെ പ്രയാസം നേരിടുന്നതായി അവര്‍ ബോധിപ്പിച്ചു.വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കുന്നതിനാവശ്യമായ ഹമ്പുകള്‍, ഡിവൈഡറുകൾ സ്ഥാപിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് അവര്‍ എഞ്ചിനീയറെ അറിയിച്ചു.