അത്തോളി:പുതിയോട്ടുമുക്ക് പൂനത്തെ പൊയിലങ്ങൾ തായെ കുളത്തിൽ കുളിക്കാനിറങ്ങിയ ഷെബിൻ ഷാജ് (18) മുങ്ങി മരണപ്പെട്ടു. ബാലുശ്ശേരിയിലെ ഓട്ടോഡ്രൈവറാണ് മരിച്ച ഷെബിൻ ഷാജ്
അത്തോളിയിലെ അസ്മ മൻസിൽ ഷാജിയുടെയും ഫസീലയുടെയും മകനാണ്
സഹോദരൻ:തമീം
ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഈ കുടുംബം പൂനത്തെ ഉദയം ജംഷന് സമീപം താമസമാക്കിയത്..കഴിഞ്ഞ രണ്ട് വർഷം മുമ്പ് ഇതേ കുളത്തിൽ മറ്റൊരു പെൺകുട്ടി മുങ്ങി മരിച്ചിരുന്നു.
ഖബറടക്കം ഇന്ന് 12 മണിക്ക് പൂനത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ