ചേന്ദമംഗല്ലൂർ:ഞാറുനടീൽ ഉത്സവമാക്കി ചേന്ദമംഗല്ലൂർ അൽഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.
സ്കൂളിന്റെ മുൻവശത്ത് വിശാലമായി കിടക്കുന്ന പാടത്തെ അൻപത് സെന്റിലെ നെൽപാടം'24 നെൽകൃഷി പ്രൊജക്റ്റിനാണ് വിദ്യാർത്ഥികൾ തുടക്കം കുറിച്ചത്. നാട്ടിലെ മുതിർന്ന കർഷകരുടെ ഉപദേശങ്ങളും അധ്യാപകരുടെ മാർഗ്ഗ നിർദ്ദേശങ്ങളും കേട്ടതിനുശേഷമാണ് വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം വയലിലേക്ക് ഇറങ്ങിയത്. പൂട്ടുകഴിഞ്ഞ പാടത്തെ ചെളിയിലിറങ്ങിയതും ഞാറുകെട്ടുകൾ ഓരോന്നോരോന്നായി ചെളിയിലേക്കാഴ്ത്തി നട്ടതുമെല്ലാം കുട്ടികൾക്ക് വളരെ രസകരമായ അനുഭവം തന്നെയായിരുന്നു. മണ്ണിന്റെ മണവും അധ്വാനത്തിന്റെ വിയർപ്പും നേരിട്ടറിഞ്ഞ സമയത്ത് വെയിലിന്റെ കാഠിന്യം അവർ മറന്നു പോയി.സ്കൂളിൽ നിന്ന് വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ തങ്ങൾ സ്വയം കൃഷി ചെയ്ത വിളവുകൾ ഉൽപ്പെടുത്തുന്ന ഒരു ദീർഘകാല പ്രൊജക്റ്റിനാണ് വിദ്യാർത്ഥികൾ ഇവിടെ രൂപം കൊടുത്തിരിക്കുന്നത്