പത്തനംതിട്ട :കാർ നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം .പത്തനംതിട്ട കൂടൽ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്.
കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.