ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ

Sept. 21, 2024, 2:27 p.m.


ബെംഗളൂരു: ഷിരൂരിലെ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. CP4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ് പറഞ്ഞു.
ട്രക്കിന്‍റെ മുൻ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ബാക്കി മണ്ണിന് അടിയിൽ ആകും ഉള്ളത്. ലോറി തല കീഴായി കിടക്കുന്ന നിലയിലാണ് ഉള്ളതെന്നും മാൽപെ പറഞ്ഞതായി മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടി ഗംഗാവലി പുഴയിൽ പരിശോധന പുരോഗമിക്കുകയാണ്. പുഴയിൽ ഇറങ്ങി നടത്തിയ പരിശോധനയില്‍ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ രാവിലെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തിരുന്നു. ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ലോറിയിൽ കൊണ്ട് വന്ന മരക്കഷ്ണങ്ങളാണ് കണ്ടെത്തിയത്. നേരത്തെ നദിക്കരയിൽ നിന്നും തടിക്കഷണങ്ങൾ ലഭിച്ചിരുന്നു. അർജുൻ ലോറിയിൽ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫും സ്ഥിരീകരിച്ചു.

ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെക്ക് ആദ്യം കർണാടക അനുമതി നൽകിയിരുന്നില്ല. ഒടുവിൽ ജില്ല ഭരണകൂടവുമായി നിരന്തരം ചർച്ച നടത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. പുഴയിലെ സാഹചര്യം നിലവിൽ തെരച്ചിലിന് അനുകൂലമാണ്. നേരത്തെ പുഴയിൽ പരിശോധന നടത്തിയ നാവികസേനയും അവരുടെ ഡൈവിംഗ് സംഘവും നിർദേശിച്ച മൂന്ന് പ്രധാന പോയന്‍റുകളിലാണ് ഡ്രഡ്ജറും ക്യാമറയും ഉപയോഗിച്ചുളള തെരച്ചിൽ നടക്കുന്നത്.


MORE LATEST NEWSES
  • ഷിരൂരില്‍ കണ്ടെത്തിയ ടയര്‍ അര്‍ജുന്‍റെ ലോറിയുടേതല്ല; സ്ഥിരീകരിച്ച് മനാഫും എംഎല്‍എയും
  • മലപ്പുറം സ്വദേശി ഒമാനിൽ നിര്യാതനായി
  • മരണ വാർത്ത
  • നവജാത ശിശുവിനെ കൊലപ്പെടുത്തിയതായി പരാതി; ; ഭര്‍ത്താവും ഭര്‍തൃമാതാവും പിതാവും കസ്റ്റഡിയില്‍
  • കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം . രണ്ട് പേർക്ക് ദാരുണാന്ത്യം .
  • മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു.
  • മരിച്ചയാളെ തിരിച്ചറിഞ്ഞു
  • സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം.
  • സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ.
  • കൊടുവള്ളിയിലെ നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നത് അനിശ്ചിതത്വത്തിൽ.
  • അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം, തിരച്ചിൽ പുനരാരംഭിച്ചു
  • സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപെടുത്തിയ സംഭവം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് ശ്രീക്കുട്ടിയുടെ നിർണായക മൊഴി
  • അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ ചികിത്സയിൽ
  • പെൺസുഹൃത്തിന്റെ പിതാവിന്റെ കുത്തേറ്റ് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരം പുറത്ത്
  • കരിപ്പൂരില്‍ വെള്ളിയാഴ്ച യാത്രക്കാര്‍ക്ക് നല്‍കിയത് ശനിയാഴ്ചയിലെ പാസ്
  • അതിവേഗമെത്തിയ കാർ ബൈക്കിലിടിച്ച സംഭവം; ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി; രണ്ടുപേർ റിമാൻഡിൽ
  • എ.കെ. ശശീന്ദ്രൻ ഒഴിഞ്ഞേക്കും, തോമസ്.കെ.തോമസ് മന്ത്രിയാകും
  • സൗദിയിൽ വാഹനാപകടം: മലപ്പുറം അരീക്കോട് സ്വദേശിയായ യുവതിയും കുട്ടിയും മരിച്ചു
  • ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • മലയോര ഹൈ വെയുടെ പണി എത്രയും പെട്ടന്ന് പൂർത്തിയാക്കണമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു
  • ഫ്ലാറ്റ് നൽകാമെന്നു വാഗ്ദാനം നൽകി ലക്ഷങ്ങൾ വാങ്ങി മുങ്ങി അറസ്റ്റിലായ പ്രതി സമാഹരിച്ചത് കോടിക്കണക്കിനു രൂപ
  • ഇഎസ്എ ആശങ്ക പരിഹരിക്കണം: യൂത്ത് ഫ്രണ്ട് (എം)
  • ബംഗ്ലദേശ് സ്വദേശിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പെൺവാണിഭ സംഘം പിടിയിൽ.
  • കണ്ണൂരിൽ യുവതിക്ക് എം പോക്സ് സംശയം
  • മലയാള സിനിമയുടെ അമ്മ അന്തരിച്ചു
  • മാഹി പുഴയിൽ പുരുഷൻ്റെ അജ്ഞാത മൃതദേഹം
  • മരണ വാർത്ത
  • മുതുവണ്ണാച്ചയിൽ പുലിയോടു സാദൃശ്യമുള്ള ജീവി; നാട്ടുകാർ ഭീതിയിൽ
  • കോഴിക്കോട് നിന്നും ദുബൈയിലേക്ക് പോകേണ്ട വിമാനം വൈകുന്നു.
  • നെൽപാടം'24' നെൽകൃഷി പ്രൊജക്റ്റിന് തുടക്കം കുറിച്ചു .
  • പേരാമ്പ്ര വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിന് പ്രാദേശിക അവധി നൽകും.
  • അപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
  • വട്ടോളി സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു*.
  • വിദേശമദ്യവും വടി വാളും ഇരുമ്പ് ദണ്ഡുമായി യുവാവ് പിടിയിൽ.
  • ഭാര്യ ജനനേന്ദ്രിയം ഛേദിക്കാൻ ശ്രമിച്ചെന്ന് ഭർത്താവിന്റെ പരാതി
  • കർണാടകയിലെ ബസ് അപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ സമീപം മൃതദേഹം കണ്ടെത്തി.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • കാർ ഓട്ടോയിലിടിച്ച് ഓട്ടോ യാത്രക്കാർക്ക് പരിക്ക്.
  • മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്
  • മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പരാതി അറിയാക്കാനുള്ള വാട്‌സ്ആപ്പ് സംവിധാനമായി തദ്ദേശ വകുപ്പ്.
  • വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • മഞ്ഞപ്പിത്തം ബാധിച്ച് കേരളത്തിലെ ഏറ്റവും പൊക്കമുള്ള വ്യക്തി കമറുദീൻ അന്തരിച്ചു
  • വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം
  • കെഎസ്ആ‌ർടിസുടെ ബ്രേക്ക് പോയി, ഡ്രൈവറുടെ മനോധൈര്യം നിരവധി യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചു
  • പതിനഞ്ചുകാരനെ ദുരുപയോഗം ചെയ്തെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്ന് പണം തട്ടി ടൂർ പോയ സംഘം പിടിയിൽ
  • *ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ട് നിരവധി പേർക്ക് പരിക്ക്
  • കുപ്രസിദ്ധ ഗുണ്ട ഒന്നര മാസത്തോളം ഒളിവിൽ താമസിച്ചത് പേരാമ്പ്രയിൽ.
  • മരണ വാർത്ത