ഷിരൂരില്‍ കണ്ടെത്തിയ വാഹനത്തിന്‍റെ ടയര്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിച്ചെന്ന് എകെഎം അഷ്റഫ് എംഎല്‍എ. അര്‍ജുന്‍റെ ലോറി അല്ലെന്ന് ലോറിയുടമ മനാഫും സ്ഥിരീകരിച്ചു. അതേസമയം സ്റ്റിയറിങ് കണ്ടെത്തിയ ഭാഗത്ത് പരിശോധന തുടരുകയാണ്. കണ്ടെത്തിയ വാഹനഭാഗം നേരത്തെ കാണാതായ ടാങ്കര്‍ ലോറിയുടേതെന്നാണ് സ്ഥിരീകരണം.
ഷിരൂരിൽ ഗംഗാവലിയുടെ അടിത്തട്ടിലെ തിരച്ചിലില്‍ നിന്ന് രണ്ട് വാഹനങ്ങളുടെ ഭാഗങ്ങളാണ് കണ്ടെത്തിയിരുന്നത്. പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരുവാഹനത്തിന്‍റെ ടയറടക്കം കാബിന്‍റെ ഭാഗങ്ങള്‍ ആദ്യം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനത്തിന്‍റെ സ്റ്റിയറിങ്ങും ക്ലച്ചും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഭാഗങ്ങള്‍ അര്‍ജുന്‍റെ വാഹനത്തിന്‍റേതാണോ എന്ന് ഉറപ്പിക്കാന്‍ സാധിച്ചിരുന്നില്ല. ക്രെയിന്‍ ഉപയോഗിച്ച് വാഹനഭാഗം ഉയര്‍ത്തിയ ശേഷമാണ് വാഹനഭാഗങ്ങള്‍ അര്‍ജുന്‍റെ ലോറിയുടേതല്ലെന്ന് സ്ഥിരീകരിത്