ചേവായൂർ:ചേവായൂരിലെ ഇ3 ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ നിന്ന് 14.5 പവൻ സ്വർണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. തിരുവമ്പാടി പുന്നക്കൽ കണക്കൻചേരി വീട്ടിൽ കെ.കെ.ബുഷ്‌റ (40) ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മേയ് മുതൽ കഴിഞ്ഞദിവസം വരെ വീട്ടിൽ കുഞ്ഞിനെ നോക്കാൻ നിൽക്കുന്ന ബുഷ്‌റ മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജ് എസ്‌ഐമാരായ പി.ടി.സൈഫുല്ലള, സുനിൽകുമാർ, വനിത സിപിഒ സുകന്യ, ഡ്രൈവർ സി.കെ.പ്രജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.