തിരുവമ്പാടി : ആറാമത്തെ (ESA) കരട് വിജ്ഞാപനം കേരളത്തെ സംബന്ധിച്ച് സാധുവാകുവാൻ കരടിൽ പറയുന്ന പ്രകാരം പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാൻ തക്കവിധത്തിൽ കേരള സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ഇഎസ്എ റിപ്പോർട്ടും ഈ അടുത്തകാലത്ത് തയ്യാറാക്കി എന്ന് പറയുന്ന പുതിയ ഇ.എസ് എ കോഡിനേറ്റ്സ് മാപ്പുകളും ബയോഡൈവേഴ്സിറ്റി ബോർഡിൻ്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്ന് തിരുവമ്പാടി കർഷക കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
രാവിലെ 10 AM ന് ആരംഭിച്ച പരാതി കൗണ്ടറിലേക്ക്
മലയോര മേഖലയിലെ
പൊതുജനങ്ങൾ ഒഴുകിയെത്തി,
ചടങ്ങ് കർഷക കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി അധ്യക്ഷത വഹിച്ചു.ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ആശംസകൾ നേർന്നുകൊണ്ട് കർഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിൽ,വൈസ് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്,ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുജോൺസൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാമചന്ദ്രൻ കരിമ്പിൽ, ലിസി മാളിയേക്കൽ, ലിസി സണ്ണി, മേഴ്‌സി പുളിക്കാട്ട്, സജോ പടിഞാറെകുറ്റ്,ജുബിൻ മണ്ണുകുശുമ്പിൽ, അമൽ ടീ.ജെയിംസ് , സുന്ദരൻ എം.പ്രണവം, സജി കൊച്ച്പ്ലാക്കൽ, ബേബിച്ചൻ കൊച്ചുവേലി പ്രസംഗിച്ചു.