തിരുവമ്പാടി:രാഷ്ട്രിയ ലാഭത്തിനായ് തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരെ നടപടി സീകരിക്കുക.
ആഭ്യന്തര വകുപ്പിൻ്റെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കുക.
വയനാട് ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് അന്യാഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിക്ഷേധകൂട്ടായ് മനടത്തി.
മാഫിയ സംരക്ഷകനായ പിണറായി വിജയൻ മഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നത് വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സമരപരമ്പരക്ക് നേതൃത്വം കൊടുക്കുമെന്ന് സമരപരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കെ പി സി സി മെമ്പറും കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്മായ പിസി ഹബിബ് തമ്പി ഉദ്ഘാടനം ചെയ്ത്
സംസാരിച്ചു.
തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോബി ഇലന്തൂർ, ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, സണ്ണി കാപ്പാട്ട്മല, മനോജ് വാഴേപ്പറമ്പിൽ, രാജേഷ് ജോസ്, അംബിക, മംഗലത്ത്, മില്ലി മോഹൻ, ജോസ് പൈക,ബിന്ദു ജോൺസൺ, അലക്സ് തോമസ്
ബാബു കളത്തൂർ, റോബർട്ട് നെല്ലിക്കാത്തെരുവിൽ, ഷിജു ചെമ്പനാനി, ജിതിൻ പല്ലാട്ട്, സുന്ദരൻ എ പ്രണവം, ലിസി മാളിയേക്കൽ, അമൽ ടി. ജെയിംസ് പ്രസംഗിച്ചു.