റിയാദ്:മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ മദീനയിൽ നിര്യാതയായി. മദീനയിലെ അൽമുവാസാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിൻ്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്.
ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആൻ്റണി ഏക സഹോദരിയാണ്.