യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു.

Sept. 25, 2024, 8:14 p.m.

ദുബായ്: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ അധികൃതർ ഇളവ് പ്രഖ്യാപിച്ചു. ഔട്ട്പാസ് ലഭിച്ചാൽ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണം എന്ന വ്യവസ്ഥയിലാണ് ഇളവ് വരുത്തിയത്. പൊതുമാപ്പ് കാലാവധി തീരുന്നതിനു മുൻപ് രാജ്യം വിട്ടാൽ മതിയെന്ന് ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അമർ കസ്റ്റമർ ഹാപ്പിനെസ്സ് ഡിപ്പാർട്മെന്റ് മേധാവി ലഫ്റ്റനന്റ് കേണൽ സാലിം ബിൻ അലി അറിയിച്ചു.

ഔട്ട്പാസ് ലഭിച്ചവർക്ക്, ജോലി അവസരം ലഭിക്കുകയാണെങ്കിൽ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനായുള്ള അനുമതിയും നൽകും. ഔട്ട്‌പാസിന്‍റെ കാലാവധി നീട്ടിയെങ്കിലും തിരക്കേറുന്ന സമയങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് വർധിക്കുന്നതിനാൽ രാജ്യം വിടുന്നത് വൈകിയാൽ വിമാന ടിക്കറ്റിന് കൂടുതൽ പണം നൽകേണ്ടിവരുമെന്നും അതിനാൽ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർ കഴിയുന്നത്ര വേഗത്തിൽ സ്വദേശത്തേക്ക് മടങ്ങണമെന്ന് അദേഹം പറഞ്ഞു.വിസ നിയമം ലംഘിച്ചവർക്ക് പിഴ ഒന്നും കൂടാതെ രാജ്യം വിടാനും അല്ലെങ്കിൽ അവരുടെ രേഖകൾ ശരിയാക്കി ഇവിടെ നിന്ന് കൊണ്ട് തന്നെ പുതിയ വിസയിലേക്ക് മാറാനും കഴിയും.

ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് പിന്നീട് ബാൻ ഒന്നും കൂടാതെ യു‌.എ‌.ഇയിലേക്ക് തന്നെ മടങ്ങിവരാനും കഴിയുമെന്ന് അധികൃതർ വീണ്ടും സ്ഥിരീകരിച്ചു.
സെപ്റ്റംബർ 1 മുതലാണ് യുഎഇയിൽ രണ്ടു മാസത്തേക്കുള്ള പൊതുമാപ്പ് ആരംഭിച്ചത്. ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് അവസരം പ്രയോജനപ്പെടുത്തിയത്.


MORE LATEST NEWSES
  • റഹീമിന്റെ മോചനം: കോടതി സിറ്റിങ്​ ഒക്ടോബർ 21ലേക്ക് മാറ്റി
  • കോഴിക്കോട്- ബാലുശ്ശേരി റൂട്ടില്‍ സ്വകാര്യബസുകളുടെ മിന്നല്‍ പണിമുടക്ക്
  • കോഴിക്കോട് ബസുകൾ കൂട്ടിയിടിച്ച് അപകടം!നിരവധി പേർക്ക് പരിക്ക്
  • അനധികൃതമായി ലഹരി വസ്തുക്കളും മദ്യവും വിൽപ്പന നടത്തിയയാൾ പിടിയിൽ
  • നാലംഗ കുടുംബത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് കിണറ്റിൽ കുടുങ്ങി
  • ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • യുകെജി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച അധ്യാപിക ഒളിവിൽ.
  • കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ട് പേർ അറസ്റ്റിൽ
  • കരട് വോട്ടർ പട്ടിക 29ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ജനുവരി ആറിന്
  • മദ്യ ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ നടന്‍ ബൈജുവിനെതിരെ കേസ്
  • ഗായിക മച്ചാട്ട്‌ വാസന്തി അന്തരിച്ചു.
  • ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവിനെ തേടി പത്താം ക്ലാസ്സുകാരി വിജയവാഡയില്‍, അറസ്റ്റ്
  • നടൻ ബാല അറസ്റ്റിൽ.
  • ട്രെയിനില്‍ നിന്നും വീണ് തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി അറസ്റ്റിൽ.
  • മരണവാർത്ത
  • വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യവിതരണ തൊഴിലാളി മരിച്ചു*
  • ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു.
  • തലയറ്റ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി
  • തോട്ടുമൂല തോട്ടിൽ നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തി
  • ഭക്ഷണത്തിൽ പുഴു; പരാതിയുമായി ബോക്സിംഗ് താരങ്ങൾ
  • *ഇ എസ് എ കേരള സർക്കാർ ജനങ്ങളെ വഞ്ചിക്കുന്നു നടപടി അവസാനിപ്പിക്കണം കോൺഗ്രസ്
  • ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷന്‍; സ്ഥിരീകരിച്ച് പോലീസ്
  • വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയ്ക്ക് തീവെച്ചു നശിപ്പിച്ചു.
  • യുവാവിനെ ഓവ് പാലത്തിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • മദ്രസകള്‍ക്കുള്ള ധനസഹായം നിര്‍ത്തണമെന്ന കേന്ദ്രനിര്‍ദ്ദേശം കേരളത്തിലെ മദ്രസകളെ ബാധിക്കില്ലെന്ന് മതസംഘടനകൾ
  • ഹൃദയാഘാതം;കോഴിക്കോട് സ്വദേശി റിയാദിൽ നിര്യാതനായി
  • തെരുവുനായയുടെ ആക്രമം. രണ്ട് പേർക്ക് കടിയേറ്റു.
  • മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു.
  • ചുരം ബെെപാസില്‍ മീന്‍ മാലിന്യം തള്ളി
  • ഐ ട്രസ്റ്റ് കണ്ണാശുപത്രി സമ്മാനോല്‍സവ്,വിജയികളെ പ്രഖ്യാപിച്ചു
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • മക്കൾ ഉപേക്ഷിച്ചു; നാദാപുരത്ത് വീട്ടിനുള്ളിൽ അവശയായി വയോധികയായ മാതാവ്
  • പതിനാല്കാരിയെ കടത്തിക്കൊണ്ടുപോയ കേസ്;പ്രതി മോഷണക്കേസിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്.
  • ബുള്ളറ്റ് മതിലിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
  • വാഹനാപകടത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
  • ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ പിടിയിൽ
  • മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ. ജി.എൻ സായിബാബ അന്തരിച്ചു
  • ഭിന്നശേഷിക്കാരിയെയും മാതാവിനെയും കാറിടിച്ചു; കാറില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തു.
  • റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; ഒരാൾ കസ്റ്റഡിയിൽ
  • ഇന്ന് വിജയദശമി അറിവിന്റെ ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍
  • ഇ എം ഇ എ സ്കൂൾ അധ്യാപകൻ ഞാറക്കോടൻ മൻസൂർ നിര്യാതനായി.*
  • ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ
  • കുരുക്ക് ഒഴിയാതെ ചുരം, ​ഗതാ​ഗത തടസ്സം തുടരുന്നു
  • കൂരാച്ചുണ്ടിൽ വാഹനാപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്
  • മദ്രസകൾക്ക് ധനസഹായം നൽകരുതെന്ന നിർദ്ദേശവുമായി ബാലാവകാശ കമ്മീഷൻ തലവൻ
  • വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
  • അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തിൽ വൃദ്ധ ദമ്പതികൾക്ക് ക്രൂരമർദ്ദനമേറ്റു.
  • വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പുകയില വിൽപന പിതാവും മകനും അറസ്റ്റിൽ
  • വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ