തൊഴിലാളികൾക്കുള്ള മിനിമം വേതന നിരക്ക് പരിഷ്കരിച്ച് കേന്ദ്രം

Sept. 27, 2024, 8:51 a.m.

മിനിമം വേതന നിരക്ക് പരിഷ്കരിച്ചതായി കേന്ദ്ര സ‍ർക്കാരിൻ്റെ പ്രഖ്യാപനം. വേരിയബിൾ ഡിയർനസ് അലവൻസ് (വിഡിഎ) പരിഷ്കരിച്ചാണ് കേന്ദ്ര സർക്കാർ മിനിമം വേതന നിരക്ക് വർധിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ‍ർക്കാ‍‍ർ വ്യക്തമാക്കുന്നത്. തൊഴിലാളികൾക്ക് പ്രത്യേകിച്ച് അസംഘടിത മേഖലയിലുള്ളവ‍ർക്ക് മിനിമം വേതന നിരക്ക് വർധിപ്പിച്ചത് ​സഹായകമാകും എന്നാണ് സ‍ർക്കാ‍‍ർ പറയുന്നത്. 2024 ഒക്ടോബർ 1 മുതൽ മിനിമം വേതന നിരക്ക് പ്രാബല്യത്തിൽ വരും.

കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, ഖനനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് പുതുക്കിയ വേതനം പ്രയോജനപ്പെടും.
തൊഴിൽ നൈപുണ്യ നിലവാരത്തിന് അനുസൃതമായാണ് മിനിമം വേതന നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. അവിദഗ്ധ, അർദ്ധ-‌വൈദ​ഗ്ധ്യ, വൈദഗ്ധ്യമുള്ള, ഉയർന്ന വൈദഗ്ധ്യമുള്ള എന്നിങ്ങനെയാണ് തൊഴിൽ നൈപുണ്യം തിരിച്ചിരിക്കുന്നത്. കൂടാതെ പ്രദേശങ്ങളെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരി​ഗണിച്ച് എ, ബി, സി എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്.

പുതിയ പരിഷ്‌ക്കരണ പ്രകാരം ഏരിയ 'എ'യിൽ വരുന്ന നിർമ്മാണം, ശുചീകരണം തുടങ്ങിയ മേഖലകളിലെ അവിദഗ്ധ തൊഴിലാളികൾക്ക് പ്രതിദിനം 783 രൂപ ലഭിക്കും. പ്രതിമാസം ഇത് 20,358 രൂപയായിരിക്കും. അർദ്ധ നൈപുണ്യമുള്ള തൊഴിലാളികൾക്ക് പ്രതിദിനം 868 രൂപ അല്ലെങ്കിൽ പ്രതിമാസം 22,568 രൂപ ലഭിക്കും. വൈദഗ്ധ്യമുള്ള തൊഴിലാളികൾക്കും ക്ലറിക്കൽ തൊഴിലാളികൾക്കും പ്രതിദിനം 954 രൂപയാണ് ലഭിക്കുക, പ്രതിമാസം 24,804 രൂപ. ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികൾ, ആയുധധാരികളായ വാച്ച് ആൻഡ് വാ‍‌‍ർഡ് എന്നിവർക്കും പ്രതിദിനം 1,035 രൂപ ലഭിക്കും, പ്രതിമാസം 26,910 രൂപ.

2024 ലെ രണ്ടാമത്തെ വേതന ക്രമീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. നേരത്തെ ഏപ്രിലിൽ മാസത്തിലും വേതനക്രമീകരണം നടത്തിയിരുന്നു. ഉപഭോക്തൃ വില സൂചികയിലെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ വ്യാവസായിക തൊഴിലാളികൾക്കുള്ള വേരിയബിൾ ഡിയർനസ് അലവൻസ് രണ്ട് വർഷത്തിലൊരിക്കൽഏപ്രിൽ, ഒക്ടോബർ മാസങ്ങളിൽ പരിഷ്കരിക്കാനാണ് സ‍ർക്കാർ തീരുമാനം. വിവിധ മേഖലകൾ, വിഭാഗങ്ങൾ, പ്രദേശങ്ങൾ എന്നിവയുടെ പുതുക്കിയ വേതന നിരക്കുകളെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ചീഫ് ലേബർ കമ്മീഷണറുടെ (സെൻട്രൽ) വെബ്‌സൈറ്റിൽ clc.gov.in ൽ ലഭ്യമാണ്.


MORE LATEST NEWSES
  • രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമമെന്ന് സൂചന
  • ന്യൂനപക്ഷ സ്കോളർഷിപ്പ് ഫണ്ട് വെട്ടിക്കുറച്ച് സർക്കാർ
  • ചുരത്തിൽ സ്വകാര്യ ബസ്സ് തകരാറിലായി ഗതാഗത തടസ്സം
  • മൂടാടിയില്‍ ട്രെയിന്‍തട്ടി തമിഴ്‌നാട് സ്വദേശി മരിച്ചു.
  • രണ്ട് വയസുകാരിയെ കാണാതായെന്ന് പരാതി
  • മരണ വാർത്ത
  • കടുവ ആക്രമണം: പരിക്കേറ്റ കുട്ടിക്കാട്ടാന ചരിഞ്ഞു
  • പ്ലാറ്റിനം ജൂബിലി: ബ്രോഷർ പ്രകാശനം ചെയ്തു
  • മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ
  • തെങ്ങുകയറ്റ തൊഴിലാളി അപകടത്തില്‍പ്പെട്ട് തെങ്ങില്‍ തൂങ്ങിക്കിടന്നത് രണ്ട് മണിക്കൂറോളം
  • ചുങ്കത്ത് ദേശീയപാതയിലെ കുഴിയിൽ ചാടി സ്കൂട്ടർ മറിഞ്ഞ് വയോധികന് പരുക്ക്
  • സിദ്ധാർത്ഥന്റെ മരണം; പ്രതികളായ വിദ്യാർത്ഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി
  • പോക്സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
  • സ്കൂൾ ബസിൽ കത്തിക്കുത്ത്; ഒമ്പതാം ക്ലാസുകാരന് കുത്തേറ്റു
  • സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന്
  • ഉയർന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒയെ കണ്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാൻ
  • ചെങ്കല്‍ ക്വാറിയില്‍ ലോറി മറിഞ്ഞ് അപകടം.
  • കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
  • കാരശ്ശേരിയിൽ മധ്യവയസ്‌കന്‍റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി
  • പഞ്ചാരക്കൊല്ലിയില്‍ കടുവ ചത്തതില്‍ ദുരൂഹതയെന്ന് പരാതി
  • പൊലീസുകാരൻ എന്ന വ്യാജേന വ്യാപാരികളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ.
  • തൃശൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരൻ തീകൊളുത്തി മരിച്ചു, പ്രണയ നൈരാശ്യമെന്ന് സുഹൃത്തുക്കള്‍*
  • കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു
  • പാറക്കടവിൽ വീണ്ടുമൊരു തെരുവുനായ ആക്രമണം.
  • വന്യജീവി ആക്രമം.,ജനങ്ങളുടെ ഭീതിയകറ്റണം. സ്വതന്ത്ര കർഷക സംഘം
  • താമരശ്ശേരിയിൽ ഒൻപത് വീടുകളിൽ മോഷണം നടത്തിയ പ്രതിയെ പിടിയിൽ
  • സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍
  • സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം; മാർച്ച് 31 വരെ സമയം
  • വീടിനുള്ളിൽ അവശനിലയിൽ പത്തൊമ്പത്കാരിയെ കണ്ടെത്തി, ആൺ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ
  • മകന്റെ പച്ചക്കറിക്കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചെന്ന കേസില്‍ അച്ഛന്റെ കൂട്ടാളിയായ കര്‍ണാടക സ്വദേശി പിടിയിൽ
  • ശമ്മാസ് അൻവർ ഖത്തിറിൽ നിര്യാതനായി
  • കല്യാണസദ്യയ്ക്കിടെ ടച്ചിങ്സിനെച്ചൊല്ലി തല്ല്; രണ്ടുപേര്‍ക്ക് തലയ്ക്ക് പരുക്ക്
  • പതിവിലും നേരത്തെ ചൂട് എത്തി:ഫ്രൂട്സിനു വില കുതിച്ചുയരുന്നു
  • കേരളത്തിലെ 50 ജിമ്മുകളില്‍ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകള്‍ പിടിച്ചെടുത്തു
  • ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയിൽ
  • ഭാവവ്യത്യാസമില്ലാതെ ചെന്താമര; മൂന്നുപേരെ കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നും മൊഴി നൽകി.
  • നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍
  • മലയോര സമര യാത്രയ്ക്ക് കോടഞ്ചേരിയിൽ സ്വീകരണം നൽകി.
  • ചെന്താമരയെ മാട്ടായിയില്‍ കണ്ടതായി നാട്ടുകാര്‍, സ്ഥിരീകരിച്ച് പൊലീസ്, വ്യാപക തിരച്ചില്‍
  • നെന്മാറ ഇരട്ട കൊലപാതകം ; നെന്മാറ എസ്എച്ച്ഒ യെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു.
  • ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്
  • ഒരുത്തിയെ കൊന്നു, ഇനി രണ്ടെണ്ണം കൂടിയുണ്ട്, അവരെ കൂടി കൊല്ലും'; ചെന്താമര അന്ന് പറഞ്ഞത് വെളിപ്പെടുത്തി സെക്യൂരിറ്റി ജീവനക്കാരൻ
  • തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു.
  • നാദാപുരത്ത് വീടിന്റെ ജനല്‍ചില്ലുകള്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു.
  • നെന്മാറ ഇരട്ടക്കൊല കേസിലെ പ്രതിയെന്ന സംശയത്തിൽ ആള് മാറി അറസ്റ്റ്.
  • സഊദിയിൽ വാഹനാപകടം; മലയാളിയടക്കം പതിനഞ്ച് മരണം; ഒൻപത് പേർ ഇന്ത്യക്കാർ
  • ചെന്താമരയുടെ മൊബൈൽ തിരുവമ്പാടിയിൽ വെച്ച് ഓണായതായി വിവരം: പ്രദേശത്ത് പരിശോധന നടത്തി
  • കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്കാ ഗാന്ധി.
  • റുമാനിയയിൽ നിന്നു കൊച്ചിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ യുവാവ് മരിച്ചു
  • ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് മോചനം.