കുന്ദമംഗലം : പത്ര ഏജൻ്റുമാരുടെ കൺവെൻഷൻ 28ന് നാളെ കുന്ദമംഗലത്ത് നടക്കും.
ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ കുന്ദമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ
വൈകുന്നേരം 5 ന് കുന്ദമംഗലം ഹൈസ്ക്കൂൾ ഹാളിലാണ് കൺവെൻഷൻ.
വെൽഫെയർ ഫണ്ട്, വരിസംഖ്യാവർദ്ധനവ്,
മനോരമ,ദേശാഭിമാനി ഓഫീസുകൾക്കു മുമ്പിൽ സമരം,സംസ്ഥാന സമ്മേളനം തുടങ്ങി വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതിനാൽ എല്ലാ പത്ര ഏജൻ്റുമാരും പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു.