കക്കാടംപൊയിലിൽ അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി സിപിഎം ഭരിക്കുന്ന പഞ്ചായത്ത്

Sept. 30, 2024, 8:35 a.m.

മലപ്പുറം: കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ വിളിക്കാൻ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അടിയന്തര യോഗം ചേർന്ന് തീരുമാനിച്ചു. തടയണ പൊളിക്കാൻ എട്ട് മാസം മുൻപ് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി വൈകിപ്പിക്കുകയായിരുന്നു. ഒരു മാസത്തിനകം തടയണ പൊളിക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. അൻവർ സിപിഎമ്മുമായി അകന്നതോടെയാണ് പഞ്ചായത്ത് അതിവേഗം നടപടിയിലേക്ക് കടന്നത്.

അതിനിടെ പാർട്ടി നേതൃത്വത്തിനും സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനവുമായി മുന്നോട്ട് പോകുന്ന പിവി അൻവർ ഇന്ന് കോഴിക്കോട് പൊതുയോഗത്തിൽ സംസാരിക്കും. മുതലക്കുളം മൈതാനത്ത് വൈകീട്ട് ആറരയ്ക്ക് മാമി തിരോധാനക്കേസ് വിശദീകരണ യോഗത്തിലാണ് അന്‍വര്‍ പങ്കെടുക്കുക. എഡിജിപിക്കൊപ്പം സിപിഎമ്മിനെതിരെ കൂടി കൂടുതല്‍ ആഞ്ഞടിക്കാനുള്ള വേദിയാകും ഇന്നത്തേത്. കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്നാണ് പി.വി. അന്‍വര്‍ നേരത്തെ ആരോപിച്ചത്.

ഫോൺ ചോര്‍ത്തൽ കേസിൽ പി.വി. അൻവറിനെ പൊലീസ് ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കല്‍ നല്‍കിയ പരാതിയിലാണ് കോട്ടയം കറുകച്ചാൽ പൊലീസ് നീക്കം. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്നായിരുന്നു പരാതി. കഴിഞ്ഞ ദിവസം കേസിൽ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അൻവര്‍ ഫോൺ ചോര്‍ത്തിയതിന്റെ ടെലി കമ്മ്യൂണിക്കേഷൻ രേഖകൾ തന്റെ കൈയിൽ ഇല്ലെന്നും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നുമാണ് തോമസ് കെ പീലിയാനിക്കൽ നൽകിയ മൊഴി. അതേസമയം താൻ ഫോൺ ചോർത്തിയതല്ല, തനിക്ക് വന്ന ഫോൺ കോൾ റെക്കോർഡ് ചെയ്തതാണ് എന്നാണ് അൻവറിൻ്റെ വിശദീകരണം.


MORE LATEST NEWSES
  • വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്
  • നന്തിയില്‍ വാഗാഡ് ലോറിയ്ക്കു മുകളില്‍ ടോറസ് ലോറി മറിഞ്ഞ് അപകടം
  • ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം അന്തരിച്ചു
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
  • അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ സമാപിച്ചു
  • അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ച പ്രതിയെ പോലീസ് വിട്ടയച്ചു; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ
  • ഓൺലൈൻ വ്യാപാരത്തിന്റെ്റെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ
  • ആകാശ നിരീക്ഷണവും അഭിനയ കളരിയും നടത്തി
  • പേരാമ്പ്ര സി.കെ.ജി കോളേജില്‍ സംഘര്‍ഷം; എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയ്ക്കുനേരെ മർദ്ദനം
  • നിലമ്പൂർ വനത്തിൽ രണ്ട് മാസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി
  • പേരാമ്പ്രയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ സംഭവം; രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
  • ഒപി ബഹിഷ്‌കരണം ആരംഭിച്ച് മൂന്നാം ദിവസം; സമരം ശക്തമാക്കാൻ സർക്കാർ മെഡിക്കൽ കോളജിലെ ഡോക്ടർമാർ
  • കോഴിക്കോട് ജയലക്ഷ്മി സിൽക്സ‌ിലെ തീപിടിത്തം; വിദഗ്‌ധ സംഘം ഇന്ന് പരിശോധന നടത്തും
  • എസ്ഐആർ; പ്രവാസികൾ നൽകിയ അപേക്ഷകൾ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
  • ഹാർഡ് ഡിസ്കുകൾ മോഷ്ടിച്ചു; സംവിധായകൻ ഷംസുദീൻ അറസ്റ്റിൽ
  • കോഴിക്കോട്ടെ തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യഹരജിയിൽ ഇന്ന് വിധി
  • ജയലക്ഷ്മി സിൽക്സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു
  • റമസാൻ മുന്നൊരുക്ക പ്രഭാഷണവും മഹ്ളറത്തുൽ ബദ് രിയ്യയും
  • ലഹരിമരുന്നുമായി മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ.
  • യാത്രയയപ്പ് ചടങ്ങ് ആഘോഷിക്കാൻ ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസെടുത്തു
  • ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞ് സ്റ്റേഷനിലെത്തി അതിക്രമം കാണിച്ച യുവാവ് പിടിയിൽ
  • കാട്ടുപന്നികളെ വെടിവയ്ക്കല്‍: സ്‌പോര്‍ട്സ് ലൈസന്‍സിനുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയ ഉത്തരവ് മരവിപ്പിച്ചു
  • ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്ക്
  • റോഡു മുറിച്ചുകടക്കുന്നതിനി ടെ കാറിടിച്ച് രണ്ടു സ്ത്രീകൾക്ക് പരുക്ക്
  • ചുരത്തിലെ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന ഇരുളം സ്വദേശി മരിച്ചു.
  • ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം
  • തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കില്ല, അയോഗ്യത തുടരും
  • വെള്ളം നിറച്ച ടാങ്കിന് താഴെ കുളിക്കുന്നതിനിടെ ടാങ്ക് തകർന്ന് വീണു യുവാവിന് ദാരുണാന്ത്യം
  • അമ്പലവയലിൽ സ്കൂട്ടർ മോഷണം; പ്രതികൾ പിടിയിൽ
  • പാലിയേറ്റീവ് കെയർ സംഗമം ഉൽഘാടനം ചെയ്തു
  • ജില്ലാകമ്മിറ്റി മാർച്ചും ധർണയും നടത്തി
  • വികസന സെമിനാർ ഉൽഘാടനം ചെയ്തു
  • ആഗോള അയ്യപ്പ സംഗമം; ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ്
  • രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി
  • എൽപി സ്കൂ‌ൾ അധ്യാപക നിയമനം വഴിമുട്ടി: 10 ജില്ലകളിൽ ഒഴിവുകളില്ല
  • ജാമ്യ വ്യവസ്ഥ പാലിക്കില്ല,പൊലീസ് സ്റ്റേഷനിലെത്തി പ്രതിയുടെ ആക്രമണം; യുവാവ് വീണ്ടും പിടിയിൽ
  • സർക്കാരിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി
  • എറണാകുളത്ത് കെട്ടിടത്തിൽ നിന്നും വീണുമരിച്ചത് സൈനികൻ
  • തെങ്ങിൽ നിന്ന് വീണ് വയോധികൻ മരിച്ചു
  • താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ കവർച്ച
  • അമ്മയെ മകൻ കസേരയോടെ വലിച്ചെറിഞ്ഞു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു
  • അയല്‍വാസിയുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
  • സ്വർണവിലയിൽ വൻ ഇടിവ്
  • വ്യാജ ഓൺലൈൻ ട്രേഡിങ്; പണം തട്ടിയ കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ
  • *ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം*
  • മുത്തങ്ങയിൽ വൻ ലഹരിവേട്ട; പഞ്ചസാരയുടെ മറവിൽ കടത്തിയ 3.5 ടൺ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
  • ഹയർ സെക്കണ്ടറി എൻ എസ് എസ് ഗോത്രശ്രീ പദ്ധതിക്ക് ജില്ലയിൽ തുടക്കം
  • ഭക്ഷ്യവിഷബാധയെന്ന് സംശയം; കൊല്ലം സ്വദേശികളായ രണ്ടുപേർ മരിച്ചു
  • പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപണം; ഹോട്ടല്‍ തല്ലിത്തകര്‍ത്ത് യുവാവ്