കൊടുവള്ളി:കൊടുവള്ളി ആർ.ഇ.സി. -മാവൂർ റോഡിന്റെ വർഷങ്ങളായുള്ള ശോചനീയാവസ്ഥയിലും അധികാരികളുടെ അവഗണയിലും പ്രതിഷേധിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികളുമായി മുമ്പോട്ട് പോവുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനു മായി 101 അംഗ കമ്മറ്റിക്ക് രൂപം നൽകി.
പട്ടികളും ഇഴ ജന്തുക്കളും താമസമാക്കിയതും കാട്പിടിച്ച് കിടക്കുന്നതും സ്കൂൾ കുട്ടികളടക്കമുള്ള വഴിയാത്രക്കാർക്ക് അപകട ഭീഷണി നേരിടുന്നതുമായ റോഡിന്റെ ഇരുവശങ്ങളിലെ ഓവ് ചാലുകളിൽ മാസങ്ങളായി ഇറക്കിവെച്ച ജൽ ജീവൻ പൈപ്പുകൾ ഉടൻ എടുത്തു മാറ്റണമെന്ന്. യോഗം ശക്തമായി ആവശ്യപ്പെട്ടു.
യോഗം കൊടുവള്ളി നഗരസഭ സ്ഥിരം സമിതി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശിവദാസൻ ഉത്ഘാടനം ചെയ്തു. ചെറോത്ത് കെ.കെ.അൻവർ അദ്ധ്യക്ഷത വഹിച്ചു.
കാരാട്ട് ഫൈസൽ, കെ.കെ.എ.ഖാദർ, സദാശിവൻ, റഹീം പുത്തലം,പി.ടി.സി. ഗഫൂർ, നാസർ ചുണ്ടപ്പുറം,ജംഷീർ പോപ്പി, റഹീം കെ കെ,ശംസു ചുണ്ടപ്പുറം, മുരളീധരൻ, അബ്ദുസ്സമദ് കെ.പി. റൗഷിക് സിപി,ദിലു പുത്തലം, അനീസ് സിപി ,സലാഹു ചുണ്ടപ്പുറം, എന്നിവർ സംസാരിച്ചു. ഇ .സി മുഖ്താർ സ്വാഗതവും, സി.പി മാമു നന്ദിയും പറഞ്ഞു.