കുന്ദമംഗലം: സദയം
ചാരിറ്റബിൾ ട്രസ്റ്റിന്റെ
സ്നേഹമീ കുപ്പായം, ജീവാമൃതം പദ്ധതികൾക്കായി കാരന്തൂരിൽ സ്ഥിരം വിതരണ കേന്ദ്രം തുടങ്ങി. കാരന്തൂർ വി. ചന്ദ്രൻ ഗുരുക്കൾ കൈരളി ആയുർവേദിക് ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ
ഡോ. ജിത്ന ഷിബുലാൽ ഉദ്ഘാടനം ചെയ്തു.
ആളുകൾ ഉപയോഗിക്കാതെ മാറ്റി വെച്ച വസ്ത്രങ്ങളും പുതിയതും ശേഖരിച്ച് ആവശ്യക്കാർക്ക് സൗജന്യമായി നൽകുന്ന പദ്ധതിയാണ് സ്നേഹമീ കുപ്പായം.
ഉപയോഗിക്കാതെ ബാക്കി വന്ന മരുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്ന പദ്ധതിയാണ് ജീവാമൃതം.ചടങ്ങിൽ ട്രസ്റ്റ്
ചെയർമാൻ എം.കെ. രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. സർവ്വദമനൻ കുന്ദമംഗലം, എം. പ്രമീള നായർ, എം.കെ. ഉദയകുമാർ, തുളസീദാസ്, രൂപേഷ്, എം.കെ. സത്യൻ എന്നിവർ സംസാരിച്ചു.
കാരന്തൂർ അങ്ങാടിയിലെ കെട്ടിടത്തിലാണ് വിതരണ കേന്ദ്രം.അവയവ - രക്ത ദാന ബോധവൽക്കരണ ഡസ്കായും ഈ കേന്ദ്രം പ്രവർത്തിക്കും.
ഫോൺ: 9495614255,
9747964450.