താമരശ്ശേരി : കഴിഞ്ഞ ദിവസം ചുരത്തിൽ യുവാക്കളുടെ മർദ്ദനമേറ്റ ലോറിഡ്രൈവർ താമരശ്ശേരിയിൽ അപകടം വരുത്തിയതായി പോലീസിൽ പരാതി. താമരശ്ശേരിയിൽ ഓട്ടോ ടാക്സിയുടെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം
മുക്കം ഭാഗത്തുനിന്ന് വരികയായിരുന്നു കോരങ്ങാട് സ്വദേശിയുടെ ഓട്ടോ ടാക്സിയിൽ അതേ ദിശയിൽ നിന്ന് വരുകയായിരുന്ന ലോറി പിന്നിൽ ഇടിക്കുകയായിരുന്നു . സംഭവുമായി ബന്ധപ്പെട്ട് ഷമീർ താമരശ്ശേരി പരാതി നൽകിയിട്ടുണ്ട്.
ഇതേ ലോറി ഡ്രൈവർക്ക് ആണ് കഴിഞ്ഞദിവസം ചുരത്തിൽ വച്ച് യുവാക്കളുടെ മർദ്ദനമേറ്റത്
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.