എം.എം. ലോറൻസിൻറെ മൃതദേഹം വീണ്ടും സൂക്ഷിച്ചു വെക്കാൻ ഹൈക്കോടതി ഉത്തരവ്. ഹിയറിങിൽ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവിറക്കിയത്. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ വീണ്ടും ഹിയറിങ് നടത്താനാകുമോയെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച് നിലപാട് അറിയിക്കാൻ സർക്കാരിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനേക്കാൾ സീനിയറായ വ്യക്തിയെ ഉൾപ്പെടുത്തി ഹിയറിങ് നടത്തുന്ന കാര്യത്തിലാണ് കോടതി നിലപാട് തേടിയത്. അന്തരിച്ച സിപിഎം നേതാവ് എം.എം. ലോറൻസിൻറെ മൃതശരീരം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് മകൾ ആശാ ലോറൻസാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.